2025 ഐ.പി.എല്‍ സീസണിന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍ മികച്ച സ്‌ക്വാഡിനെയാണ് തെരഞ്ഞെടുത്തത്. എന്നാല്‍ ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചാണ് ധ്രുവ് ജുറെലിനെ രാജസ്ഥാന്‍ നിലനിര്‍ത്തിയത്. ഏറെ സസ്പെന്‍സിന് ശേഷം അവസാന നിമിഷമാണ് ജുറെലിന്റെ കാര്യത്തില്‍ തീരുമാനമായത്. ജോസ് ബട്ലറെയും ആര്‍. അശ്വിനെയും യൂസി ചഹലിനെയും വിട്ടയച്ചപ്പോള്‍ ജുറെല്‍ റിറ്റെന്‍ഷന്‍ ലിസ്റ്റില്‍ ഇടം നേടിയത് ആരാധകരെ സംബന്ധിച്ചും സര്‍പ്രൈസായിരുന്നു.
എന്നാല്‍ അടുത്തിടെ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ എ.ബി. ഡിവില്ലിയേഴ്‌സുമായി നടന്ന യൂട്യൂബ് ചര്‍ച്ചയില്‍ ടീമിലെ നിര്‍ണായക റോളിനെക്കുറിച്ച് സംസാരിച്ചിരുന്നു. താനും ജുറെലും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയില്‍ കീപ്പിങ് ഗ്ലൗ പങ്കിടുമെന്നാണ് സഞ്ജു വെളിപ്പെടുത്തിയത്.
ടെസ്റ്റ് കീപ്പര്‍ എന്ന നിലയില്‍ ജുറെലിന് ഐ.പി.എല്‍ ഗ്ലൗ ധരിക്കാനുള്ള സമയമായെന്നും ചില മത്സരങ്ങളില്‍ ജുറെല്‍ നിര്‍ബന്ധമായി കീപ്പര്‍ സ്ഥാനത്ത് എത്തുമെന്നും സഞ്ജു പറഞ്ഞു. മാത്രമല്ല ഒരു ഫീല്‍ഡര്‍ എന്ന നിലയില്‍ താന്‍ ഇതുവരെ നേതൃത്വം വഹിച്ചിട്ടില്ലെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.
സഞ്ജു വിക്കറ്റ് കീപ്പിങ് റോളിനെക്കുറിച്ച് പറഞ്ഞത്
‘ഞാന്‍ ഇത് ഔദ്യോഗികമായി പറഞ്ഞിട്ടില്ല, പക്ഷേ ഒരു ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ധ്രുവ് ജുറെല്‍ തന്റെ കരിയറിന്റെ ഈ ഘട്ടത്തില്‍ ഐ.പി.എല്ലില്‍ ഗ്ലൗസ് ധരിക്കേണ്ടതുണ്ടെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു. അത് ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്. ഞങ്ങള്‍ ഗ്ലൗസ് പങ്കിടുമെന്ന് ഞാന്‍ കരുതുന്നു. ഒരു ഫീല്‍ഡര്‍ എന്ന നിലയില്‍ ഞാന്‍ ഒരിക്കലും നേതൃത്വം വഹിച്ചിട്ടില്ല, അത് വെല്ലുവിളി നിറഞ്ഞതായിരിക്കാം,
ഞാന്‍ ധ്രുവിനോട് പറഞ്ഞത് ‘ നീ ഒരു ടീമിന്റെ ക്യാപ്റ്റനയായിട്ടാണ് ഇവിടെ എത്തിയതെന്ന് എനിക്ക് അറിയാം, ഒരു നേതാവെന്ന നിലയില്‍ നീ നിര്‍ബന്ധമായും കുറച്ച് മത്സരങ്ങളില്‍ കീപ്പ് ചെയ്യണം, നീ എങ്ങനെ കളിക്കുമെന്ന് നമുക്ക് നോക്കാം, ഒരു വ്യക്തി എന്ന നിലയില്‍ ടീമിനായിരിക്കണം പ്രാധാന്യം ഉണ്ടാകേണ്ടത്.’ എ.ബി. ഡിവില്ലിയേഴ്‌സിന്റെ യൂട്യൂബ് ചാനലിലെ ചാറ്റില്‍ സഞ്ജു പറഞ്ഞു.
ബാറ്റര്‍മാര്‍
നിതീഷ് റാണ
ശുഭം ദുബെ
വൈഭവ് സൂര്യവംശി
ഷിംറോണ്‍ ഹെറ്റ്‌മെയര്‍ ✈︎
യശസ്വി ജെയ്‌സ്വാള്‍
റിയാന്‍ പരാഗ്
ഓള്‍റൗണ്ടര്‍മാര്‍
വാനിന്ദു ഹസരങ്ക ✈︎
ജോഫ്രാ ആര്‍ച്ചര്‍ ✈︎
യുദ്ധ്‌വീര്‍ സിങ്
വിക്കറ്റ് കീപ്പര്‍മാര്‍
സഞ്ജു സാംസണ്‍
ധ്രുവ് ജുറെല്‍
കുണാല്‍ സിങ് റാത്തോഡ്
ബൗളര്‍മാര്‍
മഹീഷ് തീക്ഷണ ✈︎
ആകാശ് മധ്വാള്‍
കുമാര്‍ കാര്‍ത്തികേയ സിങ്
തുഷാര്‍ ദേശ്പാണ്ഡേ
ഫസല്‍ഹഖ് ഫാറൂഖി ✈︎
ക്വേന മഫാക്ക ✈︎
അശോക് ശര്‍മ
സന്ദീപ് ശര്‍മ
Content Highlight: Sanju Samson Will Share Keeping Glove With Dhruv Jurel In 2025 I.P.L