രഞ്ജി ട്രോഫിയില്‍ എലീറ്റ് ഗ്രൂപ്പ് സി-യില്‍ പഞ്ചാബിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയാണ് കോരളം സീസണ്‍ തുടങ്ങിയത്. സ്വന്തം തട്ടകമായ തിരുവനന്തപുരം സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ പഞ്ചാബിനെ എട്ട് വിക്കറ്റിന് തകര്‍കത്താണ് കേരളം വിജയം സ്വന്തമാക്കിയത്.
പഞ്ചാബ് ഉയര്‍ത്തിയ 158 റണ്‍സിന്റെ വിജയലക്ഷ്യം വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കേരളം മറികടന്നു. ആദ്യ ഇന്നിങ്സില്‍ ലീഡ് വഴങ്ങിയ ശേഷമായിരുന്നു കേരളം വിജയിച്ചുകയറിയത്.
സ്‌കോര്‍
പഞ്ചാബ്: 194 & 142
കേരളം: 179 & 158/2
ക്യാപ്റ്റനായ സഞ്ജു ഇല്ലാതെയാണ് ആദ്യ മത്സരത്തില്‍ കേരളം വിജയിച്ച് കയറിയത്. ബംഗ്ലാദേശിനെതിരായ പര്യടനത്തിലായിരുന്നതുകൊണ്ടാണ് സഞ്ജുവിന് കേരളത്തിന് വേണ്ടി കളിക്കാന്‍ കഴിയാഞ്ഞത്. പര്യടനത്തിലെ അവസാന മത്സരത്തില്‍ വെടിക്കെട്ട് സെഞ്ച്വറി നേടി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കാനും സഞ്ജുവിന് സാധിച്ചിരുന്നു.
നിലവില്‍ പര്യടനത്തിന് ശേഷം സഞ്ജു മടങ്ങിയെത്തിയിരിക്കുകയാണ്. ഇതോടെ കേരളത്തിന് വേണ്ടി കളത്തിലിറങ്ങാനിരിക്കുകയാണ് സഞ്ജു. മികച്ച ഫോമിലുള്ള സഞ്ജു റെഡ് ബോള്‍ ഫോര്‍മാറ്റില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
കര്‍ണാടകയ്‌ക്കെതിരായ മത്സരത്തിലാണ് ക്യാപ്റ്റന്‍ സഞ്ജു തിരിച്ചെത്തുന്നത്. വെള്ളിയാഴ്ച മുതല്‍ ആളൂരിലാണ് മത്സരം നടക്കുക. സഞ്ജു മടങ്ങിയെത്തിയതോടെ മുഹമ്മദ് അസറുദ്ദീന്‍ ടീമിന്‍ നിന്നും പറത്തായേക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.
ബംഗ്ലാദേശിനെതിരെയുള്ള അവസാന മത്സരത്തില്‍ ഇന്ത്യയുടെ ബാറ്റിങ്ങില്‍ മികച്ച പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. മത്സരത്തില്‍ തസ്‌കിന്‍ അഹമ്മദിന്റെ ഓവറില്‍ തലങ്ങും വിലങ്ങും നാല് തുടര്‍ച്ചയായി ഫോര്‍ അടിച്ചാണ് സഞ്ജു തുടങ്ങിയത്. പിന്നീട് റാഷിദ് ഹൊസൈന്റെ ഓവറിലെ ആദ്യ പന്ത് മിസ്സായപ്പോള്‍ ബാക്കിയുള്ള പന്തില്‍ അഞ്ച് സിക്സര്‍ തുടര്‍ച്ചയായി അടിച്ച് അമ്പരപ്പിക്കുകയായിരുന്നു സഞ്ജു.
47 പന്തില്‍ നിന്ന് 11 ഫോറും എട്ട് സിക്സും ഉള്‍പ്പെടെ 111 റണ്‍സാണ് താരം നേടിയത്. 40ാം പന്തില്‍ ഫോര്‍ നേടിയാണ് സഞ്ജു ഫോര്‍മാറ്റിലെ ആദ്യ സെഞ്ച്വറി നേടുന്നത്. ശേഷം മുഫ്തഫിസൂറിന്റെ പന്തില്‍ പുറത്താകുകയായിരുന്നു താരം.
Content Highlight: Sanju Samson Will Play For Kerala Team In Ranji Trophy