ഇന്ത്യ-സിംബാബ്വെ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
മത്സരത്തില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും ഓള്‍ റൗണ്ടര്‍ ശിവം ദുബെയും ടീമില്‍ തിരിച്ചെത്തി. ഈ മത്സരത്തില്‍ സഞ്ജുവിനെ കാത്തിരിക്കുന്നത് ഒരു പുതിയ നാഴികക്കല്ലാണ്. മത്സരത്തില്‍ രണ്ട് സിക്സുകള്‍ കൂടി നേടാന്‍ സഞ്ജുവിന് സാധിച്ചാല്‍ ടി-20യില്‍ 300 സിക്‌സുകള്‍ എന്ന തകര്‍പ്പന്‍ നേട്ടത്തിലേക്ക് ആയിരിക്കും മലയാളി സൂപ്പര്‍ താരം നടന്നു കയറുക.
ഇതിനോടകം തന്നെ 273 ടി-20 മത്സരങ്ങള്‍ കളിച്ച സഞ്ജു 298 സിക്സുകളാണ് അടിച്ചെടുത്തിട്ടുള്ളത്. രണ്ട് സിക്സുകള്‍ കൂടി നേടിയാല്‍ ടി-20യില്‍ 300 നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമായി മാറാനും സഞ്ജുവിന് സാധിക്കും. 261 ഇന്നിങ്സില്‍ മൂന്ന് സെഞ്ച്വറികളും 45 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 6721 റണ്‍സാണ് സഞ്ജുവിന്റെ അക്കൗണ്ടിലുള്ളത്.
ടി-20 ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമിന്റെ ഭാഗമാകാന്‍ സഞ്ജുവിന് സാധിച്ചെങ്കിലും ഒരു മത്സരം പോലും കളത്തിലിറങ്ങാന്‍ മലയാളി താരത്തിന് അവസരം ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഈ മത്സരത്തില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിക്കൊണ്ട് ടീമിലെ തന്റെ സ്ഥാനം നിലയുറപ്പിക്കാന്‍ ആയിരിക്കും സഞ്ജു ലക്ഷ്യമിടുക.
ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍: യശസ്വി ജയ്സ്വാള്‍, അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, റിങ്കു സിങ്, വാഷിങ്ങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, അവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്.
സിംബാബ്വെ പ്ലെയിങ് ഇലവന്‍: തദിവാനഷെ മരുമണി, വെസ്ലി മധേവെരെ, ബ്രയാന്‍ ബെന്നറ്റ്, ഡിയോണ്‍ മിയേഴ്സ്, സിക്കന്ദര്‍ റാസ(ക്യാപ്റ്റന്‍), ജോനാഥന്‍ കാംബെല്‍, ക്ലൈവ് മദാന്‍ഡെ(വിക്കറ്റ് കീപ്പര്‍), വെല്ലിങ്ടണ്‍ മസകാഡ്സ, റിച്ചാര്‍ഡ് നഗാരവ, ബ്ലെസിംഗ് മുസരബാനി, ടെന്‍ഡൈ ചതാര
Content Highlight: Sanju Samson Waiting for a new Milestone in T20