| Thursday, 11th May 2023, 7:30 pm

നീല മുതല്‍ പിങ്ക് വരെ; കരിയറിലെ നാഴികക്കല്ല് താണ്ടി സഞ്ജു; ഇതുവരെയുള്ള തന്ത്രങ്ങള്‍ മാറ്റിവെച്ച് പുതിയ തന്ത്രവുമായി ഹല്ലാ ബോല്‍ നായകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ 56ാം മത്സരത്തിനാണ് കളമൊരുങ്ങുന്നത്. സീസണില്‍ തങ്ങളുടെ വിധി തീരുമാനിക്കുന്ന ഒരുകൂട്ടം മത്സരങ്ങളില്‍ ആദ്യത്തേതിനാണ് രാജസ്ഥാന്‍ കച്ച മുറുക്കുന്നത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ അവരുടെ തട്ടകത്തില്‍ നടക്കുന്ന മത്സരത്തിനാണ് റോയല്‍സ് കോപ്പുകൂട്ടുന്നത്. രാജസ്ഥാനെ പോലെ തന്നെ ഈ മത്സരത്തില്‍ പരാജയപ്പെട്ടാല്‍ നൈറ്റ് റൈഡേഴ്‌സിന്റെ ഐ.പി.എല്‍ യാത്രയും ഇതോടെ അവസാനിക്കുമെന്നതിനാല്‍ ഫൈനലിലേക്കാള്‍ വാശിയേറിയ പോരാട്ടത്തിനാകും ഈഡന്‍ ഗാര്‍ഡന്‍സ് സാക്ഷ്യം വഹിക്കുക.

സീസണില്‍ രാജസ്ഥാന്റെ നിര്‍ണായക മത്സരത്തില്‍ സഞ്ജുവിന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ല് കൂടിയാണ് പിറവിയെടുക്കുന്നത്. ഐ.പി.എല്ലില്‍ സഞ്ജുവിന്റെ 150ാം മത്സരമാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ അരങ്ങേറാന്‍ ഒരുങ്ങുന്നത്.

അതേസമയം, മത്സരത്തില്‍ ടോസ് നേടിയ സഞ്ജു ബൗളിങ് തെരഞ്ഞെടുത്തു. തുടര്‍ച്ചയായ എട്ടാം തവണയാണ് സഞ്ജു ടോസ് വിജയിക്കുന്നത്.

അവസാനം അരങ്ങേറിയ മത്സരങ്ങളിലെല്ലാം തന്നെ ടോസ് നേടിയ സഞ്ജു ബാറ്റിങ്ങായിരുന്നു തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ അതില്‍ നിന്നും വിഭിന്നമായി നിര്‍ണായക മത്സരത്തില്‍ തന്ത്രങ്ങള്‍ മാറ്റിയെഴുതുകയാണ് രാജസ്ഥാന്‍ റോയല്‍സ്.

രാജസ്ഥാന്‍ റോയല്‍സ് സ്റ്റാര്‍ട്ടിങ് ഇലവന്‍

സഞ്ജു സാംസണ്‍ (ക്യപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍, ജോ റൂട്ട്, ജോസ് ബട്‌ലര്‍, കെ.എം. ആസിഫ്. ആര്‍. അശ്വിന്‍, സന്ദീപ് ശര്‍മ, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ട്രെന്റ് ബോള്‍ട്ട്, യശസ്വി ജെയ്‌സ്വാള്‍, യൂസ്വേന്ദ്ര ചഹല്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്റ്റാര്‍ട്ടിങ് ഇലവന്‍

റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ജേസണ്‍ റോയ്, വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ (ക്യാപ്റ്റന്‍), ആന്ദ്രേ റസല്‍, റിങ്കു സിങ്, സുനില്‍ നരെയ്ന്‍, അനുകൂല്‍ റോയ്, ഷര്‍ദുല്‍ താക്കൂര്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.

Content highlight: Sanju Samson to play his 150th IPL match

We use cookies to give you the best possible experience. Learn more