തിരുവനന്തപുരം: രാജസ്ഥാന്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ക്യാപ്റ്റനാവാനുള്ള അവസരം വലിയ ബഹുമതിയായി കാണുന്നെന്ന് ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. സഞ്ജുവിനെ ക്യാപ്റ്റനായി രാജസ്ഥാന്‍ റോയല്‍സ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു സഞ്ജുവിന്റെ പ്രതികരണം.
ടീം തന്നെയാണ് സഞ്ജുവിന്റെ വാക്കുകള്‍ പുറത്തുവിട്ടത്. ‘രാജസ്ഥാന്‍ റോയല്‍സിനെ നയിക്കാന്‍ കഴിയുന്നത് വലിയ ബഹുമതിയായി കാണുന്നു. എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ടീമാണ് രാജസ്ഥാന്‍. അവര്‍ക്ക് വേണ്ടി കളിക്കാന്‍ കഴിയുന്നത് ഭാഗ്യമായി കരുതുന്നു.’ സഞ്ജു പറഞ്ഞു.
‘രാജസ്ഥാന്‍ റോയല്‍സില്‍ ഇതിഹാസ തുല്യരായ ഒട്ടേറെ ക്യാപ്റ്റന്‍മാര്‍ക്കു കീഴില്‍ കളിക്കാനുള്ള ഭാഗ്യം എനിക്കു ലഭിച്ചിട്ടുണ്ട്. രാഹുല്‍ ദ്രാവിഡ്, ഷെയ്ന്‍ വാട്‌സന്‍, അജിന്‍ക്യ രഹാനെ, സ്റ്റീവ് സ്മിത്ത് തുടങ്ങിയവര്‍ക്കൊപ്പം കളിക്കാനും അവരില്‍നിന്ന് പഠിക്കാനും കഴിഞ്ഞത് ഭാഗ്യമായി കണക്കാക്കുന്നു. ഇനി പുതിയ സീസണിനായി കാത്തിരിക്കുന്നു’ എന്നും സഞ്ജു പറഞ്ഞു.
കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിന് പകരക്കാരനായാണ് സഞ്ജു എത്തുന്നത്. ഇതുവരെ ടീമിനെ നയിച്ച സ്റ്റീവ് സ്മിത്തിന് നന്ദി അറിയിക്കുന്നതായും രാജസ്ഥാന്‍ റോയല്‍സ് ട്വീറ്റ് ചെയ്തു.
ഇപ്പോഴത്തെ ടീമിലെ 17 താരങ്ങളെ പുതിയ സീസണിലേക്ക് നിലനിര്‍ത്തുമെന്നും രാജസ്ഥാന്‍ റോയല്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കിയുള്ള എട്ട് താരങ്ങളെ റിലീസ് ചെയ്യും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക