2024 ഐ.പി.എല്‍ മാര്‍ച്ച് 22നാണ് ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഏറ്റുമുട്ടും.
ഇപ്പോഴിതാ ഐ.പി.എല്‍ തുടങ്ങാൻ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സഞ്ജു സാംസണ്‍ തന്റെ ബാറ്റിങ് ശൈലിയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്.
കളിക്കളത്തില്‍ ആദ്യം മുതല്‍ തന്നെ അഗ്രസീവായി കളിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് സഞ്ജു പറഞ്ഞത്. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടന്ന പ്രത്യേക പരിപാടിയിലൂടെ പ്രതികരിക്കുകയായിരുന്നു മലയാളി താരം.
‘ഞാനെപ്പോഴും ബാറ്റ് ചെയ്യുമ്പോള്‍ വ്യത്യസ്തമായ രീതിയില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു. കളിക്കളത്തില്‍ എന്റേതായ ഒരു ബാറ്റിങ് ശൈലി ഉണ്ടാക്കിയെടുക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. അത് ആദ്യ പന്ത് മുതല്‍ ആണെങ്കില്‍ പോലും ഞാന്‍ സിക്‌സുകള്‍ അടിക്കാന്‍ ആഗ്രഹിക്കുന്നു. അത് എന്റെ ചിന്താഗതിയിലുള്ള ഒരു കാര്യമാണ്. കളിക്കളത്തില്‍ വ്യത്യസ്തമായ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു. മത്സരത്തില്‍ ഒരു സിക്‌സര്‍ അടിക്കാന്‍ എന്തിനാണ് ഞാന്‍ പത്ത് ബോളുകള്‍ കാത്തിരിക്കുന്നത്,’ സഞ്ജു പറഞ്ഞു.
മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ റോയല്‍സ് കിരീട പോരാട്ടത്തിനാണ് കളത്തിലിറങ്ങുന്നത്. ഒരു പിടി മികച്ച താരനിരയുമായാണ് സഞ്ജുവും കൂട്ടരും കളത്തിലിറങ്ങുന്നത്.
ഐ.പി.എല്‍ 2024ലെ രാജസ്ഥാന്‍ റോയല്‍സിന്റെ മത്സരക്രമങ്ങള്‍
vs ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – മാര്‍ച്ച് 24 – സവായ് മാന്‍സിങ് സ്റ്റേഡിയം ജയ്പൂര്‍ – 3.30 pm
vs ദല്‍ഹി ക്യാപ്പിറ്റല്‍സ് – മാര്‍ച്ച് 28 – സവായ് മാന്‍സിങ് സ്റ്റേഡിയം ജയ്പൂര്‍ (ഹോം സ്റ്റേഡിയം)- 7.30 pm
vs മുംബൈ ഇന്ത്യന്‍സ് – ഏപ്രില്‍ – 1 – വുംബൈ വാംഖഡെ സ്റ്റേഡിയം – 7.30 pm
vs റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – ഏപ്രില്‍ 6 – ചിന്നസ്വാമി സ്റ്റേഡിയം – 7.30 pm
രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ് 2024
ബാറ്റര്‍
യശസ്വി ജെയ്‌സ്വാള്‍
ഷിംറോണ്‍ ഹെറ്റ്‌മെയര്‍*
റോവ്മന്‍ പവല്‍*
ശുഭം ദുബെ
ഓള്‍ റൗണ്ടര്‍
ആര്‍. അശ്വിന്‍
റിയാന്‍ പരാഗ്
ആബിദ് മുഷ്താഖ്
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍
സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍)
ജോസ് ബട്ലര്‍*
ധ്രുവ് ജുറെല്‍
കുണാല്‍ സിങ് റാത്തോര്‍
ടോം കോലര്‍-കാഡ്‌മോര്‍*
ഡോണോവന്‍ ഫെരേര*
ബൗളര്‍മാര്‍
ട്രെന്റ് ബോള്‍ട്ട്*
യൂസ്വേന്ദ്ര ചഹല്‍
ആദം സാംപ*
ആവേശ് ഖാന്‍
പ്രസിദ്ധ് കൃഷ്ണ
നവ്ദീപ് സെയ്‌നി
കുല്‍ദീപ് സെന്‍
നാന്ദ്രേ ബര്‍ഗര്‍*
(* ഓവര്‍സീസ് താരങ്ങള്‍)
Content Highlight: Sanju Samson talks about his batting style