ഫോമില്ലാത്ത സമയത്ത് രവി ശാസ്ത്രി എന്നോട് ഒരു കാര്യം മാത്രമാണ് ആവശ്യപ്പെട്ടത്; തുറന്ന് പറഞ്ഞത് സഞ്ജു
Sports News
ഫോമില്ലാത്ത സമയത്ത് രവി ശാസ്ത്രി എന്നോട് ഒരു കാര്യം മാത്രമാണ് ആവശ്യപ്പെട്ടത്; തുറന്ന് പറഞ്ഞത് സഞ്ജു
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 9th November 2024, 10:12 pm

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടി-20യില്‍ സന്ദര്‍ശകര്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യ ഉയര്‍ത്തിയ 203 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്ക 141ന് പുറത്തായി. മത്സരത്തില്‍ 61 റണ്‍സിന് വിജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുമ്പിലെത്തുകയും ചെയ്തു.

മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്.

ഫോം ഇല്ലാത്ത സമയത്ത് സഞ്ജുവിനോട് മുന്‍ പരിശീലകന്‍ രവിശാസ്ത്രി പറഞ്ഞ കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് സഞ്ജു ഇപ്പോള്‍. ബംഗ്ലാദേശിനെതിരായ മത്സരത്തിന് മുമ്പ് രവി ശാസ്ത്രി പറഞ്ഞത് സെഞ്ച്വറി നേടിയാല്‍ തന്റെ എല്ലാ പ്രശ്‌നങ്ങളും മാറുമെന്നാണ്.

‘ഹൈദരാബാദില്‍ ബംഗ്ലാദേശിനെതിരെ മത്സരത്തിന് മുമ്പ് ശാസ്ത്രി എന്നോട് സംസാരിച്ചത് ഞാന്‍ ഓര്‍ക്കുന്നു. ഒരൊറ്റ സെഞ്ച്വറി മതി നിനക്ക് കാര്യങ്ങള്‍ എല്ലാം ശരിയാക്കാന്‍ എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. അത് സംഭവിച്ചതില്‍ സന്തോഷമുണ്ട്,

എന്നിരുന്നാലും ടീമിനായി റണ്‍ സ്‌കോര്‍ ചെയ്യുകയാണ് എന്റെ ലക്ഷ്യം, അവിടെ സെഞ്ച്വറികള്‍ നേടാന്‍ സമയം കളയാന്‍ അവകാശമില്ല. ഞങ്ങള്‍ ലോക ചാമ്പ്യന്മാരാണ്. അതിന് അനുസരിച്ച് കളിക്കണം,’ സഞ്ജു പറഞ്ഞു.

മത്സരത്തില്‍ 50 പന്തില്‍ 107 റണ്‍സ് നേടിയാണ് സഞ്ജു സാംസണ്‍ പുറത്തായത്. ഏഴ് ഫോറും പത്ത് സിക്സറും അടക്കം 214.00 എന്ന വെടിക്കെട്ട് സ്ട്രൈക്ക് റേറ്റിലാണ് താരം സെഞ്ച്വറി സ്വന്തമാക്കിയത്. ഇതോടെ ടി-20 ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ താരമെന്ന ഐതിഹാസിക നേട്ടവും സഞ്ജു സ്വന്തമാക്കി.

 

Content Highlight: Sanju Samson Talking About Ravi Shastri