| Thursday, 15th August 2024, 3:08 pm

ആദ്യം ക്വാളിഫൈ ആകുന്നത് ഒരു സ്വപ്‌നമായിരുന്നു, ഫൈനലാണ് അടുത്ത ലക്ഷ്യം; രഞ്ജി ട്രോഫിയെക്കുറിച്ച് സഞ്ജു സാംസണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

2024 രഞ്ജി ട്രോഫി ടൂര്‍ണമെന്റില്‍ മുംബൈ 42ാംതവണയും കിരീടം നേടിയിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി കോരളത്തിന് രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ലായിരുന്നു. ഒരു സെമി ഫൈനല്‍ ഘട്ടത്തില്‍ മാത്രമാണ് കേരളത്തിന് രഞ്ജിയില്‍ എത്താന്‍ സാധിച്ചത്.

കേരള ടീം ക്യാപ്റ്റനും ഇന്ത്യന്‍ താരവുമായ സഞ്ജു സാംസണ്‍ അടുത്തിടെ കേരള ക്രിക്കറ്റ് ലീഗ് ലോഗോ പ്രകാശനത്തിന് എത്തിയപ്പോള്‍ കേരള ടീമിനെക്കുറിച്ചും സംസാരിച്ചിരുന്നു.

സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ കേരളത്തിന് രഞ്ജി ട്രോഫി കിരീടം നേടാന്‍ സാധിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സഞ്ജു. അധികം വൈകാതെ ഫൈനലില്‍ എത്താനും കിരീടം നേടാന്‍ സാധിക്കുമെന്നുമാണ് താരം പറഞ്ഞത്.

‘തീര്‍ച്ചയായും ഫൈനലിനടുത്തെത്തി, പണ്ട് കളിക്കുമ്പോള്‍ കേരളം രഞ്ജിയില്‍ ക്വാളിഫൈ ചെയ്യുന്നത് ഒരു സ്വപ്നമായിരുന്നു. ഇപ്പോള്‍ നമ്മള്‍ ഫൈനല്‍ കളിക്കണം ട്രോഫി നേടണമെന്നുമാണ് ആഗ്രഹിക്കുന്നത്. ടീം മുന്നോട്ട് തന്നെയാണ് പോകുന്നത്.

അതിന്റെ പിറകില്‍ കുറേ കാര്യങ്ങളുമുണ്ട്, സീനിയര്‍ താരങ്ങളുടെ ഇന്‍വോള്‍മെന്റും അസോസിയേഷന്റെ സപ്പോര്‍ട്ടും കോച്ചിന്റെ സപ്പോര്‍ട്ടും അങ്ങനെ എല്ലാവരുമടങ്ങുന്ന ഒരു കളക്ടീവ് എഫേര്‍ട്ട് നമുക്കുണ്ടാകണം.

ഇപ്പോള്‍ ഞാന്‍ ക്യാപ്റ്റനാകുമ്പോള്‍ എനിക്ക് വേണ്ട ടീം തരുന്നതും എനിക്ക് ആവശ്യത്തിനുള്ള സപ്പോര്‍ട്ട് കിട്ടുന്നുണ്ടോ എന്നുമുള്ളത് പ്രധാനമാണ്, ഇതെല്ലാം ഇപ്പോള്‍ പോസിറ്റീവായി വരുന്നുണ്ട്. സെമി നമ്മള്‍ മൂന്ന് വര്‍ഷം മുമ്പ് കളിച്ചു ഇനി ഫൈനലാണ് ലക്ഷ്യം, ഇപ്പോള്‍ നമ്മള്‍ കറക്റ്റ് ഡയരക്ഷനിലാണ് പോകുന്നത്.

Content Highlight: Sanju Samson Talking About Kerala Team And Ranji Trophy

We use cookies to give you the best possible experience. Learn more