ഐ.പി.എല്ലില്‍ മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ കുതിപ്പ് തുടരുകയാണ്. നിലവില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് ആറുവിജയം സ്വന്തമാക്കി 12 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് സഞ്ജുവും കൂട്ടരും.
ഐ.പി.എല്ലില്‍ മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ കുതിപ്പ് തുടരുകയാണ്. നിലവില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് ആറുവിജയം സ്വന്തമാക്കി 12 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് സഞ്ജുവും കൂട്ടരും.
കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തക്കെതിരെ 2 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ രാജസ്ഥാന്‍ ഇന്ന് പടക്കളത്തിലേക്ക് ഇറങ്ങുന്നത് മുംബൈ ഇന്ത്യന്‍സിനെതിരെയാണ്. ഇപ്പോള്‍ സഞ്ജു മുംബൈ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനെക്കുറിച്ചുള്ള ചോദ്യത്തിന് സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് മറുപടി പറയുകയായിരുന്നു.
‘ഇഷാന്‍ കിഷന്‍ മികച്ച കളിക്കാരനാണ് അദ്ദേഹത്തിനെ ഞാന്‍ ബഹുമാനിക്കുന്നു. കീപ്പര്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും മികച്ച പ്രകടനമാണ് കിഷന്‍ കാഴ്ച വെക്കുന്നത്. മാത്രമല്ല എന്റെ കളിയില്‍ പോരായ്മകളും മികവുകളും ഉണ്ട്. ഞാന്‍ ആരോടും മത്സരിക്കുന്നില്ല. എന്റെ മത്സരം എന്നോട് തന്നെയാണ്, അതിലുപരി എന്റെ രാജ്യത്തിനുവേണ്ടി കളിച്ചു വിജയിക്കുന്നതും ആണ്. ഒരേ ടീമില്‍ നിന്ന് പരസ്പരം മത്സരിക്കുന്നത് നല്ല കാര്യമല്ല,’ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സഞ്ജു സാംസണ്‍ പറഞ്ഞു.
Sanju Samson said “I really respect Ishan, he is a wonderful player, a great keeper, good batter, great fielder as well – I have my own strength & weakness, definitely, I don’t compete with anyone – I just like to compete with myself & playing for the country and winning the… pic.twitter.com/pgGsPQuPyw
— Johns. (@CricCrazyJohns) April 22, 2024
ഐ.പി.എല്ലിന് ശേഷം ടി-20 ലോകകപ്പ് നടക്കാനിരിക്കുകയാണ്. ഇതോടെ പല മുന്‍നിര താരങ്ങളും ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ വമ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. പലതാരങ്ങളും ബി.സി.സി.ഐയുടെ ലിസ്റ്റില്‍ ഉണ്ടെങ്കിലും ഇതുവരെ ലിസ്റ്റ് മുഴുവനായിട്ടില്ല. സീസണ്‍ കഴിയുന്നതോടെ സഞ്ജുവും ടീമില്‍ ഇടം നേടുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.
മുംബൈക്കെതിരെ സഞ്ജുവും കൂട്ടരും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്. വൈകിട്ട് 7:30ന് സവായ് മന്‍സിങ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
Content Highlight: Sanju Samson Talking About Ishan Kishan