ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്ന് മത്സരങ്ങളടങ്ങുന്ന ടി-20 പരമ്പരയില്‍ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അവസാന മത്സരത്തില്‍ ഇന്ത്യ സൂപ്പര്‍ ഓവറിലായിരുന്നു വിജയം സ്വന്തമാക്കിയത്.
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്ന് മത്സരങ്ങളടങ്ങുന്ന ടി-20 പരമ്പരയില്‍ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അവസാന മത്സരത്തില്‍ ഇന്ത്യ സൂപ്പര്‍ ഓവറിലായിരുന്നു വിജയം സ്വന്തമാക്കിയത്.
പരമ്പരയില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല. റണ്‍സ് ഒന്നും നേടാതെയാണ് സഞ്ജു മൂന്നാം മത്സരത്തില്‍ പുറത്തായത്. രണ്ടാം മത്സരത്തിലും സഞ്ജു പൂജ്യം റണ്‍സിന് പുറത്തായിരുന്നു.
ഇപ്പോള്‍ പരമ്പരയില്‍ തനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലെന്ന് സംസാരിക്കുകയായിരുന്നു സഞ്ജു സാംസണ്. കേരള ക്രിക്കറ്റ് അസോസിയേഷന് സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ലോഗോ പ്രകാശനം ചെയ്യാന്‍ തിരുവനന്തപുരത്ത് എത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സഞ്ജു.
തനിക്ക് ലോകമെമ്പാടുമുള്ള മലയാളികള്‍ വലിയ സപ്പോര്‍ട്ടാണ് നല്‍കുന്നതെന്നും എന്നാല്‍ മത്സരങ്ങളില്‍ താന്‍ ഡക്ക് ആവുമ്പോള്‍ അവര്‍ക്ക് വലിയ നിരാശയുണ്ടാകുമെന്ന് മനസിലാക്കാന്‍ കഴിയുമെന്നും സഞ്ജു പറഞ്ഞു.
‘ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയില്‍ വിചാരിച്ചപോലെ എനിക്ക് കളിക്കാന്‍ ആയില്ല. നാട്ടിലുള്ളവരുടേയും ന്യൂസിലാന്‍ഡ് മുതല്‍ വെസ്റ്റ് ഇന്‍ഡീസ് വരെയുള്ള മലയാളികളുടെ പിന്തുണയും അത്ഭുതപ്പെടുത്തുന്നതാണ്. എവിടെപ്പോയാലും നിനക്ക് വലിയ പിന്തുണയാണല്ലോ എന്ന് ടീം അംഗങ്ങളും പറയാറുണ്ട്. അതുകൊണ്ടുതന്നെ എനിക്ക് ടീമില്‍ ഇടം കിട്ടാതെ വരുമ്പോഴും ഞാന്‍ ഡക്ക് ആവുമ്പോഴെല്ലാം അവര്‍ക്ക് നിരാശ ഉണ്ടാകും. അതു മനസ്സിലാക്കാനുള്ള പക്വത എനിക്കുണ്ട്,’സഞ്ജു പറഞ്ഞു.
അതേ സമയം ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും ശ്രീലങ്ക വിജയം സ്വന്തമാക്കിയിരുന്നു. 110 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ലങ്ക സ്വന്തമാക്കിയത്. ആര്. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരം സമനിലയിലായപ്പോള്‍ രണ്ടാം മത്സരത്തില്‍ 32 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇനി ഇന്ത്യയ്ക്ക് ബംഗ്ലാദേശിനെതിരായ പരമ്പരയാണ് വരാനിരിക്കുന്നത്.
Content highlight: Sanju Samson Talking About His Poor Performance Against Sri Lanka