ക്രിക്കറ്റ് കൂടുതല്‍ മനസിലാക്കാന്‍ എന്നെ സഹായിച്ചത് അതാണ്: സഞ്ജു സാംസണ്‍
Sports News
ക്രിക്കറ്റ് കൂടുതല്‍ മനസിലാക്കാന്‍ എന്നെ സഹായിച്ചത് അതാണ്: സഞ്ജു സാംസണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 14th July 2024, 8:57 pm

സിംബാബ്‌വേക്കെതിരെയുള്ള അഞ്ചാമത്തെയും അവസാനത്തെയും മത്സരം വിജയിച്ച് ഇന്ത്യ. ഹരാരെയില്‍ നടന്ന മത്സരത്തില്‍ 40 റണ്‍സിനാണ് ഇന്ത്യയുടെ തകര്‍പ്പന്‍ വിജയം. മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‌വേ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത് 6 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിങ്ങില്‍ 18.3 ഓവറില്‍ 125 റണ്‍സിന് ഓള്‍ ഔട്ട ആവുകയായിരുന്നു. ഇതോടെ 5 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര 4-1ന് വിജയിക്കാനും ഇന്ത്യക്ക് സാധിച്ചിരിക്കുകയാണ്.

മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചത്. മത്സരത്തിന്റെ തുടക്കത്തില്‍ വിക്കറ്റ് തകര്‍ന്നപ്പോള്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസനാണ് മിന്നും കാഴ്ചവെച്ചത്. 45 പന്തില്‍ നാല് സിക്സറും ഒരു ഫോറും അടക്കം 58 റണ്‍സ് നേടി മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചത്. മത്സരത്തില്‍ സഞ്ജു വൈസ് ക്യാപ്റ്റനായിരുന്നു. എന്നാല്‍ മത്സരം തുടങ്ങുന്നതിന് മുമ്പ് താരം ക്യാപ്റ്റന്‍സിക്കുറിച്ച് സംസാരിച്ചിരുന്നു.

‘കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്നു. ടീമില്‍ ഇതിഹാസ താരങ്ങളും യുവാക്കളും ഉണ്ട്. ഇത് ക്രിക്കറ്റ് കൂടുതല്‍ മനസ്സിലാക്കാന്‍ സഹായിച്ചു. നിങ്ങള്‍ ഒരു ക്യാപ്റ്റന്‍ ആയിരിക്കുമ്പോള്‍ മറ്റ് കളിക്കാരെ കുറിച്ചും മറ്റു ടീമുകളെ കുറിച്ചും നന്നായി ചിന്തിക്കേണ്ടതുണ്ട്. ഞാന്‍ കൂടുതല്‍ ബെറ്റര്‍ ആവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

ഇന്ത്യന്‍ ബൗളിങ് നിരയില്‍ മികച്ച പ്രകടനം കാഴ്ചവച്ചത് മുകേഷ് കുമാര്‍ ആണ്. 3.3 ഓവറില്‍ 22 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ ആണ് താരം സ്വന്തമാക്കിയത്. കുമാറിന് പുറമെ തുഷാര്‍ ദേഷ്പാണ്ഡെ, വാഷിങ്ടണ്‍ സുന്ദര്‍, അഭിഷേക് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടിയപ്പോള്‍ ശിവം ദുബെ രണ്ടു വിക്കറ്റുകളും സ്വന്തമാക്കി. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കാനും താരത്തിന് സാധിച്ചു.

 

Content Highlight: Sanju Samson Talking About His Captaincy