| Saturday, 4th May 2024, 12:31 pm

'അത് വളരെ തന്ത്രപരമായ ഒരു ചോദ്യമാണ്'; പ്രധാന ലക്ഷ്യം വെളിപ്പെടുത്തി സഞ്ജു സാംസണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.പി.എല്‍ പതിന്‍ മടങ്ങ് ആവേശത്തോടെ മുന്നോട്ട് നീങ്ങുകയാണ്. നിലവില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാസ്ഥാന്‍ റോയല്‍സാണ് പോയിന്റ് പട്ടികയില്‍ മുന്നിലുള്ളത്. 10 മത്സരങ്ങലില്‍ നിന്ന് എട്ട് വിജയവുമായി 16 പോയിന്റാണ് രാജസ്ഥാനുള്ളത്.

ഐ.പി.എല്ലില്‍ മികച്ച പ്രകടനമാണ് സഞ്ജു കാഴ്ചവെക്കുന്നതും. ഇതോടെ 2024 ടി-20 ലോകകപ്പിനുള്ള ടീമിലും സഞ്ജു ഇടം നേടിയിട്ടുണ്ട്.

എന്നാല്‍ ഇപ്പോള്‍ ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ അഞ്ചാം നമ്പര്‍ ബാറ്റിങ് പൊസിഷന്‍ വലിയ രീതിയില്‍ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്. ശക്തനായ ഒരു ഫിനിഷറെയാണ് ആ സ്ലോട്ടിലേക്ക് മാനേജമെന്റ് തിരയുന്നത്. നിലവില്‍ ടി-20 ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടിയ സഞജുവും റിഷബ് പന്ത് മിഡില്‍ ഓര്‍ഡര്‍ പൊസിഷന്‍ കൈകാര്യം ചെയ്യുന്നവരാണ്.

ഇപ്പോള്‍ ബാറ്റിങ് പൊസിഷനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു.

‘അത് വളരെ തന്ത്രപരമായ ചോദ്യമാണ്, സഞ്ജു എവിടെ ബാറ്റ് ചെയ്യുമെന്ന് എല്ലാവരും ചിന്തിക്കുന്നതിനാല്‍ തീര്‍ച്ചയായും അത് പരിഗണയില്‍ ഉള്ള കാര്യമാണ് എന്നിരുന്നാലും, ഐ.പി.എല്ലില്‍ വിജയിക്കുന്നതാണ് നിര്‍ണായകമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഐ.പി.എല്‍ വിജയിക്കുക എന്നതാണ് ഇപ്പോള്‍ കളിക്കാരുടെ പ്രധാന ശ്രദ്ധ,’ അദ്ദേഹം സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.

വെസ്റ്റ് ഇന്‍ഡീസിലും യു.എസ്.എയിലുമുള്ള സ്ലോ പിച്ചില്‍ സഞ്ജുവിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരും ആരാധകരും വിശ്വസിക്കുന്നത്.

Content highlight: Sanju Samson Talking About His Batting Position

Latest Stories

We use cookies to give you the best possible experience. Learn more