ഏറെ ആവേശത്തോടെയാണ് 2025 ഐ.പി.എല്ലിന് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്. ടൂര്‍ണമെന്റിന് ഇനിയും മാസങ്ങള്‍ ശേഷിക്കുന്നുണ്ടെങ്കിലും മെഗാ താരലേലത്തിന് പിന്നാലെയുള്ള ചര്‍ച്ചകള്‍ ഇപ്പോളും തുടരുകയാണ്.
ഫാന്‍ ഫേവറിറ്റുകളായ രാജസ്ഥാന്‍ റോയല്‍സും ഇത്തവണ കിരീടം തന്നെയാണ് ലക്ഷ്യമിടുന്നത്. പ്ലെയര്‍ റിറ്റെന്‍ഷനിലും താരലേലത്തിലും വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നെങ്കിലും മോശമല്ലാത്ത സ്‌ക്വാഡിനെ തന്നെ പടുത്തുയര്‍ത്താന്‍ ടീമിന് സാധിച്ചിരുന്നു.
എന്നാല്‍ ടീമിന്റെ കൂടെ ഉണ്ടായിരുന്ന ഒട്ടേറെ താരങ്ങളെ ലേലത്തില്‍ വിട്ടയക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് നിര്‍ബന്ധിതരായിരുന്നു. ജോസ് ബട്‌ലര്‍, യുസ്വേന്ദ്ര ചഹല്‍, ആര്‍. അശ്വിന്‍ എന്നിങ്ങനെ മുന്‍ നിര താരങ്ങളെ രാജസ്ഥാന് ഒഴിവാക്കേണ്ടി വന്നിരുന്നു.
എന്നാല്‍ ഒരു കാലത്ത് രാജസ്ഥാന്‍ റോയല്‍സിന്റെ നെടുന്തൂണായ താരങ്ങളെ എന്തിനാണ് ലേലത്തില്‍ വിട്ടയച്ചതെന്ന് ടീമിന്റെ ക്യാപ്റ്റന്‍ സഞ്ജുവിനോട് ചോദിക്കുകയാണ് മാധ്യമങ്ങള്‍. ഒരു പരിപാടിയുടെ ഉദ്ഘാട വേളയില്‍ സംസാരിക്കുകയായിരുന്നു സഞ്ജു.
‘ എന്റെ പൊന്നോ ജോസ് ബട്‌ലര്‍ എതിരെ ബാറ്റ് ചെയ്യാന്‍ വന്നാല്‍ എന്ത് ചെയ്യും, യു.സി ചഹല്‍ സഞ്ജുവിനെതിരെ ബൗള്‍ ചെയ്യാന്‍ വന്നാല്‍ എന്ത് ചെയ്യും. ആര്‍. അശ്വിന്‍ ബൗള്‍ ചെയ്യാന്‍ വന്നാല്‍ എന്ത് ചെയ്യും. ഐ.പി.എല്ലിന്റെ ഒരു മസാല അങ്ങനെയാണ്. ഞാന്‍ കളി നിര്‍ത്തുന്നത് വരെ ആ 11 പേരോടൊപ്പം കളിക്കാനാണ് ആഗ്രഹിച്ചത്. എന്നാല്‍ ഐ.പി.എല്ലിന്റെ റൂള്‍ കാരണം അങ്ങനെ പറ്റില്ല,’ സഞ്ജു പറഞ്ഞു.
രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായ സഞ്ജു തകര്‍പ്പന്‍ പ്രകടനമാണ് 2024 ഐ.പി.എല്‍ സീസണില്‍ കാഴ്ചവെച്ചത്. മാത്രമല്ല ടി-20ഐയില്‍ ഇന്ത്യന്‍ ടീമില്‍ ഓപ്പണറായി സ്ഥാനം നേടിയ സഞ്ജു മൂന്ന് സെഞ്ച്വറി നേടി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു.
ഐ.പി.എല്ലില്‍ 168 മത്സരങ്ങളിലെ 163 ഇന്നിങ്സില്‍ നിന്ന് 4419 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. 119 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറില്‍ 30.7 ശരാശരിയും താരത്തിനുണ്ട്. 139 സ്ട്രൈക്ക് റേറ്റില്‍ മൂന്ന് സെഞ്ച്വറിയും 25 അര്‍ധ സെഞ്ച്വറിയും സഞ്ജു ഐ.പി.എല്ലില്‍ നേടിയിട്ടുണ്ട്.
1. ജോഫ്രാ ആര്‍ച്ചര്‍ – 2 കോടി – 12.5 കോടി
2. തുഷാര്‍ ദേശ് പാണ്ഡെ – 1 കോടി – 6.50 കോടി
3. വാനിന്ദു ഹസരങ്ക – 2 കോടി – 5.25 കോടി
4. മഹീഷ് തീക്ഷണ – 2 കോടി – 4.4 കോടി
5. നിതീഷ് റാണ – 1.50 കോടി – 4.20 കോടി
6. ഫസല്‍ ഹഖ് ഫറൂഖി – 2 കോടി – 2 കോടി
7. ക്വേനാ മഫാക്ക – 75 ലക്ഷം- 1.50 കോടി
8. ആകാശ് മധ്വാള്‍ – 30 ലക്ഷം – 1.2 കോടി
9. വൈഭവ് സൂര്യവന്‍ശി – 30 ലക്ഷം – 1.10 ലക്ഷം
10. ശുഭം ദുബെ – 30 ലക്ഷം – 80 ലക്ഷം
11. യുദ്വിര്‍ ചാരക് – 30 ലക്ഷം – 35 ലക്ഷം
12. അശോക് ശര്‍മ – 30 ലക്ഷം – 30 ലക്ഷം
13. കുനാല്‍ റാത്തോര്‍ – 30 ലക്ഷം – 30 ലക്ഷം
14. കുമാര്‍ കാര്‍തികേയ സിങ് – 30 ലക്ഷം – 30 ലക്ഷം
Content Highlight: Sanju Samson Talking About 2025 IPL Auction