ഇന്ത്യന്‍ ടീമില്‍ തുടരാന്‍ എന്ത് ചെയ്യണം വിശദീകരിച്ച് ഗവാസ്‌ക്കര്‍
Cricket
ഇന്ത്യന്‍ ടീമില്‍ തുടരാന്‍ എന്ത് ചെയ്യണം വിശദീകരിച്ച് ഗവാസ്‌ക്കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 9th September 2023, 5:28 pm

ഇന്ത്യന്‍ ടീമില്‍ നിലനില്‍ക്കാന്‍ സഞ്ജു സാംസണ്‍ എന്താണ് ചെയ്യേïതെന്ന് വിശദീകരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ സുനില്‍ ഗവസ്‌കര്‍.

സഞ്ജുവിനെ പോലുള്ള താരങ്ങള്‍ ആദ്യ 15 അംഗ സ്‌ക്വാഡില്‍ ഇടംപിടിക്കുമെങ്കിലും കളിക്കാന്‍ അവസരം ലഭിക്കുന്നില്ല. ഇതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഗവാസ്‌ക്കര്‍.

‘ഇത് 15 പേരുടെ ടീം മാത്രമാണ് അതിനാല്‍ 15 പേരെ മാത്രമേ ടീമില്‍ ഉള്‍പ്പെടുത്താനാവൂ. അശ്വിന്‍, ചഹല്‍, സഞ്ജു തുടങ്ങിയവര്‍ എല്ലാം ആദ്യ 15 അംഗ സ്‌ക്വാഡില്‍ ഉണ്ടായിരിക്കും. എന്നാല്‍ ഇവര്‍ക്ക് കളിക്കാന്‍ അവസരം കിട്ടുന്നില്ല എന്നത് നിര്‍ഭാഗ്യകരമാണ്. ഇതില്‍ നിന്നും അവസരങ്ങള്‍ ലഭിക്കുമ്പോള്‍ താരങ്ങള്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കണം. അവര്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്യണം’. ഇതാണ് ടീമില്‍ നിലനില്‍ക്കാനുള്ള ഏകമാര്‍ഗം, ഗവാസ്‌ക്കര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. സഞ്ജുവിന് ഇന്ത്യന്‍ ടീമിനൊപ്പം കൂടുതല്‍ റണ്‍സ് നേടാനാവാത്തതുകൊïാണ് ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ടമായതെന്നും ഇന്ത്യന്‍ ടീമിന്റെ നാലാം നമ്പര്‍ സ്ഥാനം നിലനിര്‍ത്താന്‍ സ്ഥിരതയുള്ള പ്രകടനം കാഴ്ച്ചവെക്കണമെന്നും ഗവാസ്‌ക്കര്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന ഏഷ്യാ കപ്പില്‍ സഞ്ജുവിനെ ട്രാവലിങ് റിസേര്‍വ് മെമ്പര്‍ ആയിട്ടാണ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. പിന്നീട് പ്രഖ്യാപിച്ച ലോകകപ്പ് സ്‌ക്വാഡിലും താരത്തിന് സ്ഥാനമുണ്ടായിരുന്നില്ല. പരിക്കില്‍ നിന്നും മുക്തനായി കെ. എല്‍. രാഹുല്‍ തിരിച്ചുവന്നതും രാഹുലിനൊപ്പം ബാറ്റിങ്ങില്‍ ഇഷന്‍ കിഷാന്‍ മികച്ച പ്രകടനം കാഴ്ചവെച്ചതും സഞ്ജുവിന് തിരിച്ചടിയായി.

2015 ല്‍ അരങ്ങേറ്റം കുറിച്ച സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ നിലനിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീടുള്ള നീï നാല് വര്‍ഷങ്ങളില്‍ സഞ്ജു ടീമില്‍ നിന്നും വിട്ടു നിന്നിരുന്നു. ഈയടുത്ത് കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസുമായുള്ള പരമ്പരയിലും സഞ്ജുവിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. ഈ മോശം പ്രകടനങ്ങളാണ് സഞ്ജുവിന് തിരിച്ചടിയായത്.

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടും ഇന്ത്യന്‍ ടീമിന്റെ വാതില്‍ സഞ്ജുവിന് മുന്‍പില്‍ അടഞ്ഞു കിടന്നു. താരം പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരും എന്ന പ്രതീക്ഷകളോടെയാണ് ആരാധകര്‍.

Story Highlight : The reason why Sanju Samson misses the chance to Indian team explaining Sunil Gavaskar