ക്രിക്കറ്റില്‍ ഒരു ബാറ്ററെ ഒരേ ബൗളര്‍ തന്നെ ആവര്‍ത്തിച്ച് ഔട്ടാക്കുകയാണെങ്കില്‍ ആ ബാറ്റര്‍ ആ ബൗളറുടെ ബണ്ണി എന്നറിയപ്പെടും.
മികച്ച ടാലന്റുള്ള കളിക്കാരനാണ് മലയാളി താരം സഞ്ജു സാംസണ്‍. തന്റേതായ ദിവസം ഏത് ബൗളര്‍മാരേയും വിറപ്പിക്കാന്‍ സഞ്ജുവിന് സാധിക്കും. എന്നാല്‍ ശ്രീലങ്കയുടെ ലെഗ് സ്പിന്നര്‍ വാനിന്ദു ഹസരങ്ക എപ്പോള്‍ ബോളെറിയാന്‍ വന്നാലും സഞ്ജുവിന് മുട്ടിടിക്കുന്ന അവസഥയാണ് കാണാന്‍ സാധിക്കുന്നത്.
ഇന്നലെ നടന്ന രണ്ടാം ക്വാളിഫയര്‍ മത്സരത്തിലും ഇത് ആവര്‍ത്തികുകയുണ്ടായി. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ആധികാരികമായി സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ് തോല്‍പ്പിച്ചെങ്കിലും ഹസരങ്കക്കെതിരെ സഞ്ജു വീണ്ടും തോല്‍ക്കുകയായിരുന്നു.
21 പന്തില്‍ 23 റണ്‍ നേടിയാണ് സഞ്ജു പുറത്തായത്. ട്വന്റി-20 ക്രിക്കറ്റില്‍ ഇത് ആറാം തവണയാണ് താരം ഹസരങ്കയുടെ പന്തില്‍ പുറത്താകുന്നത്. ഈ സീസണില്‍ മൂന്നാം തവണയും.
ഹസരങ്കക്കെതിരെ സ്‌കോര്‍ ചെയ്യാന്‍ ബുദ്ധിമുട്ടിയ സഞ്ജു ക്രീസില്‍ നിന്നും പുറത്തോട്ടിറങ്ങി അറ്റാക്ക് ചെയ്യാന്‍ തുനിഞ്ഞപ്പോഴായിരുന്നു പുറത്തായത്. അപ്പുറത്ത് തകര്‍ത്ത് കളിച്ചുകൊണ്ടിരുന്ന ബട്‌ലറിനെ സപ്പോട്ട് ചെയ്തായിരുന്നു സഞജു മുന്നോട്ട് നീങ്ങിയിരുന്നത്.
എന്നാല്‍ ഹസരങ്കക്കെതിരെ റണ്‍ കണ്ടെത്താന്‍ വിഷമിച്ച സഞ്ജുവിന് നിയന്ത്രണം വിടുകയായിരുന്നു. ഇന്നലത്തെ കളിക്ക് മുന്നേയുള്ള സ്റ്റാറ്റസില്‍ സ്പിന്നിനെതിരെ മികച്ച റെക്കോഡാണ് രാജസ്ഥാന്റെ കപ്പിത്താനുള്ളത്.
സ്പിന്നെതിരെ 166 പ്രഹരശേഷിയില്‍ 107 പന്തില്‍ 178 റണ്‍ അദ്ദേഹം ഈ ഐ.പി.എല്ലില്‍ അടിച്ചുകൂട്ടിയിട്ടുണ്ട്. എന്നാല്‍ നിലവില്‍ പര്‍പ്പിള്‍ ക്യാപിനുടമയായ ഹസരങ്കയുടെ മുന്നില്‍ താരം ഉത്തരമില്ലാതെ നില്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.
ഇന്നലെ നടന്ന രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ആര്‍.സി.ബിയെ തകര്‍ത്ത് രാജസ്ഥാന്‍ ഫൈനലില്‍ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത ആര്‍.സി.ബി യുവതാരം രജത് പാടിദാറിന്റെ അര്‍ധസെഞ്ച്വറിയുടെ ബലത്തില്‍
157 റണ്‍ നേടിയിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ ഓറഞ്ച് ക്യപിന് ഉടമയായ ജോസ് ബട്‌ലറിന്റെ സെഞ്ച്വറി മികവില്‍ അനായാസം ജയിക്കുകയായിരുന്നു. നാളെ നടക്കുന്ന ഫൈനലില്‍ രാജസ്ഥാന്‍ ഗുജറാത്തിനെ നേരിടും.
Contents Highlights: sanju samson struggle against hasarnga continues