ഐ.പി.എല്‍ 2023ലെ 32ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് പരാജയമേറ്റുവാങ്ങേണ്ടി വന്നിരുന്നു. അവസാന ഓവര്‍ വരെ നീണ്ട മത്സരത്തിലാണ് രാജസ്ഥാന്‍ കോഹ്‌ലിപ്പടക്ക് മുമ്പില്‍ അടിയറവ് പറഞ്ഞത്.
ഫാഫ് ഡു പ്ലെസിസിന്റെയും ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും അര്‍ധ സെഞ്ച്വറികളുടെ ബലത്തില്‍ ബെംഗളൂരു നേടിയ 189 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്റെ പോരാട്ടം ഏഴ് റണ്‍സകലെ അവസാനിച്ചു. ആര്‍.സി.ബിയോട് തോറ്റെങ്കിലും പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ സാധിച്ചു എന്നതാണ് ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നത്.
എന്നാല്‍ ആരാധകരെ ആശങ്കയിലാഴ്ത്തുന്ന ചില റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ടീം ക്യാപ്റ്റന്‍ സഞ്ജു സാംസണ് അച്ചടക്ക നടപടി നേരിടേണ്ടി വന്നേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ആരാധകരില്‍ ആശങ്കയുണര്‍ത്തുന്നത്. മത്സരത്തിനിടെ അമ്പയറുമായി അനാവശ്യമായി വാക്കുതര്‍ക്കമുണ്ടായതാണ് കാരണം.
എന്നാല്‍ ഇതില്‍ പ്രകോപിതനായ സഞ്ജു അമ്പയറോട് കയര്‍ക്കുകയായിരുന്നു. അമ്പയര്‍മാരുമായി കയര്‍ക്കുന്നതിന്റെയും ദേഷ്യത്തോടെ തിരിച്ച് നടക്കുന്നതിന്റെയും വീഡിയോ വൈറലായിരിക്കുകയണ്.
സഞ്ജു മടങ്ങിയതിന് പിന്നാലെ അമ്പയര്‍മാര്‍ കാര്യങ്ങള്‍ സംഗയോട് വിശദീകരിക്കുന്നതും വീഡിയോയില്‍ കാണാം.
ഡീമെറിറ്റ് പോയിന്റ് അടക്കം ലഭിച്ചേക്കാവുന്ന ഗുരുതര അച്ചടക്ക ലംഘനമാണ് താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫീല്‍ഡ് അമ്പയര്‍ സഞ്ജുവിനെതിരെ മോശം റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ പിഴയടക്കമുള്ള ശിക്ഷാ നടപടികള്‍ സഞ്ജുവിന് നേരിടേണ്ടി വന്നേക്കും.
Content highlight: Sanju Samson shouted at the umpire and may have to face action