കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെതിരെ കേരളം സമനില സ്വന്തമാക്കിയിരുന്നു. ആലപ്പുഴയിലെ സനാതന ധര്‍മ കോളേജ് ഗ്രൗണ്ടില്‍ നടന്ന രണ്ടാം ഇന്നിങ്സിന്റെ നാലാം ദിവസം കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സ് നേടിയതോടെ സമനില പിടിക്കുകയായിരുന്നു. രോഹന്‍ കുന്നുമ്മലും രോഹന്‍ പ്രേമും കൂടിയാണ് കേരളത്തെ സമനിലയില്‍ എത്തിച്ചത്. രണ്ടാം ഇന്നിങ്സില്‍ 323 റണ്‍സ് നേടിയ യു.പി 383 റണ്‍സ് ടോട്ടലായിരുന്നു കേരളത്തിന് നല്‍കിയത്.
എന്നാല്‍ മത്സരത്തിനിടയില്‍ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഭിന്നശേഷിക്കാരനായ ഒരു ആരാധകന്റെ അടുത്ത് ചെന്ന് സഞ്ജു സംസാരിക്കുകയും തന്റെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്പ് ആരാധകന് സമ്മാനമായി നല്‍കുകയും ചെയ്തിരുന്നു. കൂടെ ഫോട്ടോ എടുക്കാന്‍ കഴിഞ്ഞതിന്റെയും സമ്മാനം കിട്ടിയതിന്റെയും സന്തോഷത്തിലുള്ള ആരാധകനെ വൈറലായ വീഡിയോയില്‍ കാണാം. ഒരു ക്രിക്കറ്റര്‍ എന്നതിലുപരി സഞ്ജു സാംസണ്‍ എന്ന മനുഷ്യന്റെ അതിരുകള്‍ക്കപ്പുറമുള്ള സ്‌നേഹത്തെ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുക്കുകയാണ്.
Sanju Samson is one of the down to earth cricketers ever. ❤️pic.twitter.com/k4QHw6snaB
— Johns. (@CricCrazyJohns) January 11, 2024
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത യു.പി റിങ്കു സിങ്ങിന്റെയും ധ്രുവ് ജുറെലിന്റെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ 302 റണ്‍സ് നേടി. റിങ്കു 92 റണ്‍സ് നേടിയപ്പോള്‍ 63 റണ്‍സാണ് ജുറെല്‍ സ്വന്തമാക്കിയത്.
ആദ്യ ഇന്നിങ്‌സില്‍ 243 റണ്‍സാണ് കേരളത്തിന് നേടാന്‍ സാധിച്ചത്. 94 പന്തില്‍ 74 റണ്‍സടിച്ച വിഷ്ണു വിനോദിന്റെ ഇന്നിങ്‌സാണ് കേരളത്തെ താങ്ങി നിര്‍ത്തിയത്.
59 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച യു.പി തുടക്കത്തിലേ ആഞ്ഞടിച്ചു. ആര്യന്‍ ജുയാല്‍ 195 പന്തില്‍ 115 റണ്‍സടിച്ചപ്പോള്‍ 205 പന്തില്‍ 106 റണ്‍സാണ് ഗാര്‍ഗ് സ്വന്തമാക്കിയത്.
383 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന് തുടക്കത്തിലേ പിഴച്ചു. ടീം സ്‌കോര്‍ 13ല്‍ നില്‍ക്കവെ ഓപ്പണര്‍ കൃഷ്ണ പ്രസാദിനെ കേരളത്തിന് നഷ്ടമായി. പത്ത് പന്തില്‍ നിന്നും റണ്‍സൊന്നും നേടാതെയാണ് കൃഷ്ണ പ്രസാദ് മടങ്ങിയത്. സൗരഭ് കുമാറിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായിട്ടാണ് താരത്തിന്റെ മടക്കം.
Content Highlight: Sanju Samson’s Reaction With A fan