ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് നാലാം ട്വന്റി-20 മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ടോസ് നേടിയ വിന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുക്കുയായിരുന്നു. വെസ്റ്റ് ഇന്‍ഡീസിന്റെ ആദ്യ വിക്കറ്റ് നേടാന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ നേടിയ ക്യാച്ചാണ് ഇപ്പോള്‍ വൈറലാകുന്നത്.
തുടക്കം തൊട്ട് ആക്രമ മോഡിലുണ്ടായിരുന്ന വിന്‍ഡീസ് ഓപ്പണര്‍ കൈല്‍ മയേഴ്‌സിനെ പുറത്താക്കനായിരുന്നു താരം പറക്കും ക്യാച്ച് നേടിയത്. ബൗണ്‍സറിന് തേര്‍ഡ് മാനിലേക്ക് തട്ടി വിടാന്‍ ശ്രമിച്ച മയേഴ്‌സിന് എഡ്ജ് എടുക്കുന്നു. എക്‌സ്ട്രാ ബൗണ്‍സുണ്ടായിരുന്ന പന്ത് വിക്കറ്റ് കീപ്പറിന് മുകളില്‍ കൂടെ പോവുകയായിരുന്നു എന്നാല്‍ സഞ്ജു മുകളിലോട്ട് ചാടി പന്ത് കയ്യിലൊതുക്കുകയായിരുന്നു.
രണ്ടാം ഓവറില്‍ മൂന്നാം പന്തിലായിരുന്നു സഞ്ജുവിന്റെ പറക്കും ക്യാച്ച്. അര്‍ഷ്ദീപായിരുന്നു ബൗളേഴ്‌സ് എന്‍ഡിലുണ്ടായിരുന്നത്. തുടക്കം തൊട്ട് അറ്റാക്കിങ് മോഡിലുണ്ടായിരുന്ന മയേഴ്‌സ് രണ്ട് ഫോറും ഒരു സിക്‌സറുമടക്കം ഏഴ് പന്തില്‍ 17 റണ്‍സ് നേടിയിരുന്നു.
അതേസമയം മത്സരത്തില്‍ 20 ഓവര്‍ പിന്നിട്ടപ്പോള്‍ വിന്‍ഡീസ് 178 റണ്‍സ് നേടിയിട്ടുണ്ട്. വിന്‍ഡീസിനിയായി ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ 61 റണ്‍സ് നേടി. 39 പന്തില്‍ നാല് സിക്‌സറും മൂന്ന് ഫോറുമടങ്ങിയതായിരുന്നു ഈ ഇടം കയ്യന്റെ ഇന്നിങ്‌സ്. ഷായ് ഹോപ്പ് 45 റണ്‍സ് സ്വന്തമാക്കിയിരുന്നു.
ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് മൂന്നും കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും നേടി. അക്‌സര്‍ പട്ടേലും, യുസ്വേന്ദ്ര ചഹല്‍, മുകേഷ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.
Content Highlight: Sanju Samson’s Flying Catch to dismiss Kyle Myers