ഇന്ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്നനടക്കുന്ന ഐ.പി.എല്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ ഏറ്റുമുട്ടും. കളിച്ച ആറു മത്സരത്തില്‍ അഞ്ച് വിജയം സ്വന്തമാക്കി 10 പോയിന്റോടെ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാനാണ് ഒന്നാമത്.
അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് വിജയം സ്വന്തമാക്കി പെട്ടുപോയിന്റോട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ടാം സ്ഥാനത്തുണ്ട്. തുല്യശക്തികളായ രണ്ടുപേരും ഏറ്റുമുട്ടുമ്പോള്‍ തീപാറുന്ന പോരാട്ടമാണ് നടക്കാനിരിക്കുന്നത് എന്നത് ഉറപ്പാണ്.
എന്നാല്‍ കളത്തിലിറങ്ങുന്നതിനു മുമ്പ് രാജസ്ഥാന് ഏറെ പ്രത്യേകത നിറഞ്ഞ മത്സരം കൂടിയാണിത്. സഞ്ജു രാജസ്ഥാനൊപ്പം കളി തുടങ്ങിയിട്ട് 10 വര്‍ഷം തികയുകയാണ്. ക്യാപ്റ്റന്‍ എന്ന നിലയിലും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയിലും മികച്ച പ്രകടനമാണ് സഞ്ജു രാജസ്ഥാന് വേണ്ടി കാഴ്ചവച്ചത്.
താരം ടീമിനോടൊപ്പം 10 വര്‍ഷം തികയ്ക്കുന്നതിന്റെ സ്‌പെഷ്യല്‍ വീഡിയോ രാജസ്ഥാന്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുകയാണ്. രാജസ്ഥാന്‍ താരങ്ങള്‍ സഞ്ജുവിനെ കുറിച്ച് സംസാരിക്കുന്നതും ഇപ്പോള്‍ വൈറലാണ്.
യുവതാരം റിയാന്‍ പരാഗ് പറയുന്നത് സഞ്ജുവിനെപ്പോലെ ഒരു ക്യാപ്റ്റനെ ഇനി രാജസ്ഥാന് ലഭിക്കില്ല എന്നാണ്. ഹെഡ് കോച്ച് കുമാര്‍ സങ്കക്കാര പറഞ്ഞത് സഞ്ജുവിന് രാജസ്ഥാന് വേണ്ടി മാത്രമല്ല ഇന്ത്യന്‍ ടീമിനു വേണ്ടി കളിക്കാനും സാധിക്കുമെന്നാണ്.
2021 ലാണ് സഞ്ജു രാജസ്ഥാന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തുന്നത് , ശേഷം 2022 ടീമിനെ ഫൈനലില്‍ എത്തിക്കുകയും ചെയ്തിരുന്നു. പുതിയ സീസണില്‍ അപരാജിതമായ കുതിപ്പ് നടത്തിയ രാജസ്ഥാനെ ആറാം മത്സരത്തില്‍ ഗുജറാത്തിന് മാത്രമാണ് തളക്കാന്‍ സാധിച്ചത്.
നിലവില്‍ ഐ.പി.എല്ലില്‍ 158 മത്സരങ്ങളില്‍ നിന്നും 4152 റണ്‍സ് ആണ് സഞ്ജു നേടിയത് അതില്‍ 119 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിന് ഉണ്ട്. 23 ഫിഫ്റ്റിയും 3 സെഞ്ച്വറിയും താരത്തിനുണ്ട്.
Content Highlight: Sanju samson’s 10 Years Of Rajasthan Royals