| Tuesday, 13th April 2021, 11:14 am

അരങ്ങേറ്റത്തില്‍ ഒരു നായകന്റെ ഏറ്റവും ഉയര്‍ന്ന ഐ.പി.എല്‍ സ്‌കോര്‍; ക്യാപ്റ്റന്‍ സഞ്ജുവിനെ പ്രശംസിച്ച് ക്രിക്കറ്റ് ലോകം

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: 14ാം സിസണിലെ ഐ.പി.എല്ലില്‍ നായകനായുള്ള അരങ്ങേറ്റം ഗംഭീരമാക്കിയ രാജസ്ഥാന്‍ റോയല്‍സിന്റ മലയാളി ക്യാപറ്റന്‍ സഞ്ജു വി.സാംസണെ പ്രശംസിച്ച് ക്രിക്കറ്റ് ലോകം. തിങ്കളാഴച് പഞ്ചാബ് കിംഗ്‌സിനെതിരെ 63 പന്തില്‍ 119 റണ്‍സുമായി തകര്‍ത്തടിച്ചാണ് സഞ്ജു ക്യാപറ്റനായി തന്റെ വരവറിയച്ചത്.

അരങ്ങേറ്റത്തില്‍ ഒരു ക്യാപ്റ്റന്റെ ഏറ്റവും ഉയര്‍ന്ന ഐ.പി.എല്‍ സ്‌കോര്‍, രാജസ്ഥാനായി ഒരു ക്യാപ്റ്റന്റെ ആദ്യ സെഞ്ചുറി എന്നീ റെക്കോര്‍ഡാണ് സഞ്ജു നായകനായുള്ള ആദ്യ മത്സരത്തില്‍ തന്നെ തന്റെ പേരിലാക്കിയത്.

നാല് റണ്‍സിന് പഞ്ചാബിനെതിരെ രാജസ്ഥാന്‍ മത്സരം കൈവിട്ടെങ്കിലും സാമൂഹ്യ മാധ്യമങ്ങളില്‍ മുഴുവന്‍ സഞ്ജുവിന്റെ മികച്ച പ്രകടനത്തെക്കുറിച്ചാണ് ചര്‍ച്ച.

തിങ്കളാഴ്ച മത്സരം കഴിയുന്ന സമയത്ത് രാജസ്ഥാന്‍- പഞ്ചാബ് മത്സരം ട്രെന്റിംഗില്‍ ഒന്നാമത് വന്നപ്പോള്‍ രണ്ടാം സ്ഥാനത്ത് വന്നത് സഞ്ജു സാംസണ്‍ എന്ന പേരാണ്. വിരേന്ദ്ര സെവാഗ്, ഇര്‍ഫാന്‍ പത്താന്‍ തുടങ്ങി നിരവധി താരങ്ങള്‍ സഞ്ജുവിനെ പ്രശംസിച്ച് രംഗത്തെത്തി.

രാജസ്ഥാന്‍ റോയല്‍സിനെ ഇതുവരെ നയിച്ചിട്ടുള്ള ഷെയ്ന് വോണ്‍ മുതല്‍ സ്റ്റീവ് സ്മിത്ത് വരെയുള്ള ക്യാപറ്റന്‍മാര്‍ക്ക് ശേഷം നായകനായ സഞ്ജുവിന്റെ എന്‍ട്രി മലയാളികളും ഉത്സവമാക്കി. ഫേസ്ബുക്കിലെ പ്രധാന ട്രോള്‍ ഗ്രൂപ്പുകള്‍ മുതല്‍ നിരവധി പ്രൊഫൈലുകള്‍ സഞ്ജുവിനെ വാഴ്ത്തി.

ഐ.പി.എല്ലില്‍ സഞ്ജു വി. സാംസണിന്റെ മൂന്നാം സെഞ്ച്വറിയാണിത്. 3 തവണ ജീവന്‍ കിട്ടിയതു മുതലാക്കിയായിരുന്നു സഞ്ജുവിന്റെ ചരിത്രനേട്ടം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sanju Samson Rajastan Royals IPL 2021 Sewag

We use cookies to give you the best possible experience. Learn more