അരങ്ങേറ്റത്തില്‍ ഒരു ക്യാപ്റ്റന്റെ ഏറ്റവും ഉയര്‍ന്ന ഐ.പി.എല്‍ സ്‌കോര്‍, രാജസ്ഥാനായി ഒരു ക്യാപ്റ്റന്റെ ആദ്യ സെഞ്ചുറി എന്നീ റെക്കോര്‍ഡാണ് സഞ്ജു നായകനായുള്ള ആദ്യ മത്സരത്തില്‍ തന്നെ തന്റെ പേരിലാക്കിയത്.
Naam hi nahi Badla, Shayad kismat bhi badli. Good win for Punjab Kings. Sanju Samson was absolutely brilliant to hit his 3rd IPL century, but Deepak Hooda was top class. His innings was the difference. #RRvPBKSpic.twitter.com/O3cYTKCFvq
നാല് റണ്‍സിന് പഞ്ചാബിനെതിരെ രാജസ്ഥാന്‍ മത്സരം കൈവിട്ടെങ്കിലും സാമൂഹ്യ മാധ്യമങ്ങളില്‍ മുഴുവന്‍ സഞ്ജുവിന്റെ മികച്ച പ്രകടനത്തെക്കുറിച്ചാണ് ചര്‍ച്ച.
One of the GREAT #IPL innings @IamSanjuSamson !!! What a game of cricket … The IPL is bloody incredible … no other T20 comp has so many close games … #India
തിങ്കളാഴ്ച മത്സരം കഴിയുന്ന സമയത്ത് രാജസ്ഥാന്‍- പഞ്ചാബ് മത്സരം ട്രെന്റിംഗില്‍ ഒന്നാമത് വന്നപ്പോള്‍ രണ്ടാം സ്ഥാനത്ത് വന്നത് സഞ്ജു സാംസണ്‍ എന്ന പേരാണ്. വിരേന്ദ്ര സെവാഗ്, ഇര്‍ഫാന്‍ പത്താന്‍ തുടങ്ങി നിരവധി താരങ്ങള്‍ സഞ്ജുവിനെ പ്രശംസിച്ച് രംഗത്തെത്തി.
Have to feel for Sanju Samson! An innings like that truly deserves a W to go along with it
രാജസ്ഥാന്‍ റോയല്‍സിനെ ഇതുവരെ നയിച്ചിട്ടുള്ള ഷെയ്ന് വോണ്‍ മുതല്‍ സ്റ്റീവ് സ്മിത്ത് വരെയുള്ള ക്യാപറ്റന്‍മാര്‍ക്ക് ശേഷം നായകനായ സഞ്ജുവിന്റെ എന്‍ട്രി മലയാളികളും ഉത്സവമാക്കി. ഫേസ്ബുക്കിലെ പ്രധാന ട്രോള്‍ ഗ്രൂപ്പുകള്‍ മുതല്‍ നിരവധി പ്രൊഫൈലുകള്‍ സഞ്ജുവിനെ വാഴ്ത്തി.
ഐ.പി.എല്ലില്‍ സഞ്ജു വി. സാംസണിന്റെ മൂന്നാം സെഞ്ച്വറിയാണിത്. 3 തവണ ജീവന്‍ കിട്ടിയതു മുതലാക്കിയായിരുന്നു സഞ്ജുവിന്റെ ചരിത്രനേട്ടം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക