| Thursday, 18th January 2024, 4:33 pm

ഡക്ക് ആയാല്‍ എന്താ, ധോണിക്ക് ശേഷം ആ സൂപ്പര്‍മാന്‍ സ്റ്റംപിങ് കണ്ടില്ലേ

സ്പോര്‍ട്സ് ഡെസ്‌ക്

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം അഫ്ഗാനിസ്ഥാനെതിരായ അവസാന ടി ട്വന്റിയില്‍ മലയാളി താരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ആരാധകരുടെ കാത്തിരിപ്പിന് നിരാശ നല്‍കി പൂജ്യം റണ്‍സിലാണ് സഞ്ജു മടങ്ങിയത്. ഫരീദ് അഹമ്മദിന്റെ പന്തില്‍ ഉയര്‍ത്തിയടിച്ച സഞ്ജു മുഹമ്മദ് നബിയുടെ കൈകളില്‍ ഒതുങ്ങി പോവുകയായിരുന്നു.

നാല് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 21 റന്‍സിലാണ് സഞ്ജു ഇറങ്ങിയതും ഗോള്‍ഡന്‍ ഡക്ക് ആകുന്നതും. വിക്കറ്റിന് മുന്നില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെങ്കിലും വിക്കറ്റിന് പിന്നില്‍ വമ്പന്‍ പ്രകടനമാണ് സൂപ്പര്‍ താരം നടത്തിയത്. അഫ്ഗാനിസ്ഥാന്റെ മൂന്ന് വിക്കറ്റുകള്‍ ആണ് സഞ്ജു സ്റ്റംപിങ്ങിലൂടെ ഇന്ത്യക്ക് നേടിക്കൊടുത്തത്.

വാഷിങ്ടണ്‍ സുന്ദര്‍ എറിഞ്ഞ പതിമൂന്നാമത്തെ ഓവറിലാണ് സഞ്ജു തന്റെ ആദ്യത്തെ സൂപ്പര്‍മാന്‍ സ്റ്റംപിങ് നടത്തിയത്. വൈഡ് ലൈനിലേക്ക് പോയ പന്ത് കയ്യിലാക്കി വിക്കറ്റിലേക്ക് കുതിക്കുകയായിരുന്നു സഞ്ജു. പിന്നീട് പതിനെട്ടാം ഓവറിലാണ് സഞ്ജു ഇന്ത്യക്കുവേണ്ടി രണ്ടാമത്തെ വിക്കറ്റ് കണ്ടെത്തുന്നത്. മുകേഷ് കുമാര്‍ എറിഞ്ഞ പന്തില്‍ കരിം ജന്നത്തിനെ സഞ്ജു ഒരു കിടിലന്‍ റണ്‍ ഔട്ടിലേക്ക് കൊണ്ടെത്തിച്ചു.

ഇന്ത്യ നേടിയ 112 റണ്‍സ് അഫ്ഗാനിസ്ഥാന്‍ സമനില പിടിച്ചപ്പോള്‍ ആദ്യ സൂപ്പര്‍ ഓവറിലാണ് സഞ്ജു മറ്റൊരു കിടിലന്‍ റണ്‍ഔട്ട് കൂടെ നടത്തിയത്. വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ ത്രോയില്‍ സഞ്ജു
ഗില്‍ബദിന്‍ നയ്ബിന്റെ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു.

റണ്‍സ് ഒന്നും നേടാന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ത്യന്‍ വിജയത്തിന് പുറകില്‍ സഞ്ജുവിന്റെ കരങ്ങളുണ്ട്. ഇന്ത്യയുടെ ഇതിഹാസ ക്യാപ്റ്റന്‍ ധോണിയുടെ സ്റ്റംപിങ് ഓര്‍മ്മിപ്പിക്കുന്നതായിരുന്നു വിക്കറ്റ് കീപ്പിങ്ങില്‍ സഞ്ജുവിന്റെ പ്രകടനം. വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നുണ്ടെങ്കിലും താരത്തിന് തുടര്‍ച്ചയായ കളികള്‍ ലഭിച്ചിട്ടില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ടി ട്വന്റി ബാറ്റര്‍ എന്ന നിലയില്‍ സഞ്ജുവിന് അവസരങ്ങള്‍ കുറവായിരുന്നു. സൗത്ത് ആഫ്രിക്കക്കെതിരായ ഏകദിനത്തില്‍ നിര്‍ണായകമായ ഘട്ടത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയാണ് സഞ്ജു ഇന്ത്യയെ രക്ഷിച്ചത്.

ഇന്ത്യ നേടിയ 212 റണ്‍സിന് മുകളില്‍ സമനില പിടിച്ച അഫ്ഗാനിസ്ഥാന്‍ ആദ്യ സൂപ്പര്‍ ഓവറിലും 16 റണ്‍സ് സമനില പിടിക്കുകയായിരുന്നു. രണ്ടാം സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 11 റണ്‍സില്‍ രണ്ട് വിക്കറ്റും നഷ്ടമാകുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ അഫ്ഗാനിസ്ഥാന് ഒരു റണ്‍സിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. രവി ബിഷ്‌ണോയിയുടെ മികച്ച ഓവറിലാണ് ഇന്ത്യക്ക് വിജയം സ്വന്തമാക്കാന്‍ സാധിച്ചത്.

എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാനും 212 നേടി മത്സരം സമനിലയാവുകയായിരുന്നു. അഫ്ഗാന്‍ ബാറ്റിങ്ങില്‍ ഗുല്‍ബാദിന്‍ നായിബ് 55 റണ്‍സും റഹ്‌മാനുള്ള ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍ എന്നിവര്‍ 50 റണ്‍സും നേടി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ അഫ്ഗാന്‍ മത്സരം സമനിലയില്‍ പിടിക്കുകയായിരുന്നു.

Content Highlight: Sanju Samson Performed Well As a Wicket Keeper

We use cookies to give you the best possible experience. Learn more