കോഹ്‌ലിപ്പടക്കെതിരെ ചരിത്രം കുറിക്കാനൊരുങ്ങി സഞ്ജു സാംസൺ; ഐതിഹാസികനേട്ടത്തിന് വേണ്ടത് വെറും മൂന്ന്...!
Cricket
കോഹ്‌ലിപ്പടക്കെതിരെ ചരിത്രം കുറിക്കാനൊരുങ്ങി സഞ്ജു സാംസൺ; ഐതിഹാസികനേട്ടത്തിന് വേണ്ടത് വെറും മൂന്ന്...!
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 22nd May 2024, 7:38 am

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന എലിമിനേറ്റര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു- രാജസ്ഥാന്‍ റോയല്‍സ് മത്സരമാണ് നടക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസം നടന്ന ഒന്നാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫൈനലില്‍ പ്രവേശിച്ചിരുന്നു. ഇന്നത്തെ എലിമിനേറ്ററിലേ മത്സരവിജയികള്‍ മെയ് 24ന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ഹൈദരാബാദിനെ നേരിടും.

അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ആവേശകരമായ മത്സരത്തില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിനെ കാത്തിരിക്കുന്നത് ഒരു ചരിത്രനേട്ടമാണ്. മൂന്ന് സിക്സുകള്‍ കൂടി നേടാന്‍ സഞ്ജുവിന് സാധിച്ചാല്‍ ടി-20 ക്രിക്കറ്റില്‍ 300 സിക്സുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്ക് നടന്നു കയറാന്‍ സഞ്ജുവിന് സാധിക്കും.

ഇതിനോടകം തന്നെ 270 ടി-20 മത്സരങ്ങള്‍ കളിച്ച സഞ്ജു 297 സിക്സുകളാണ് അടിച്ചെടുത്തിട്ടുള്ളത്. 3 സിക്സുകള്‍ കൂടി നേടാന്‍ സഞ്ജുവിന് ടി-20യില്‍ 300 നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമായി മാറാനും രാജസ്ഥാന്‍ നായകന്‍ സാധിക്കും.

ഈ പട്ടികയില്‍ ഒന്നാമതുള്ളത് 507 സിക്സുകള്‍ നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ്. ടി-20യില്‍ 270 മത്സരങ്ങളില്‍ നിന്നും മൂന്ന് സെഞ്ച്വറികളും 45 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 6694 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്.

ടി-20യില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടിയ താരം, സിക്സുകളുടെ എണ്ണം എന്നീ ക്രമത്തില്‍

രോഹിത് ശര്‍മ-507

വിരാട് കോഹ്‌ലി-404

എം.എസ് ധോണി-337

സുരേഷ് റെയ്ന-325

സൂര്യകുമാര്‍ യാദവ്-312

കെ.എല്‍ രാഹുല്‍-308

സഞ്ജു സാംസണ്‍-297

ഐ.പി.എല്ലില്‍ ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം മികച്ച പ്രകടനമാണ് സഞ്ജു നടത്തുന്നത്. 13 മത്സരങ്ങളില്‍ നിന്നും അഞ്ച് അര്‍ധസെഞ്ച്വറികള്‍ അടക്കം 504 റണ്‍സാണ് സഞ്ജു നേടിയത്. തന്റെ ഐ.പി.എല്‍ കരിയറില്‍ ഇത് ആദ്യമായാണ് ഒരു സീസണില്‍ സഞ്ജു 500 റണ്‍സ് എന്ന നാഴികക്കല്ലില്‍ എത്തുന്നത്.

Content Highlight: Sanju Samson need three six to Complete 300 six in T20