| Thursday, 2nd May 2024, 9:18 am

സഞ്ജുവിന് ചരിത്രംകുറിക്കാൻ വേണ്ടത് ഒരു സിക്സ് മാത്രം; ഡബിൾ സെഞ്ച്വറി റെക്കോഡിനൊരുങ്ങി രാജസ്ഥാൻ നായകൻ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന ആവേശകരമായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും.

നിലവില്‍ ഒമ്പത് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ എട്ട് വിജയവും ഒരു തോല്‍വിയും അടക്കം 16 പോയിന്റ് പ്ലേ ഓഫിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. മറുഭാഗത്ത് ഇത്രതന്നെ മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയവും നാല് തോല്‍വിയും അടക്കം 10 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ഹൈദരാബാദ്.

ഈ സീസണിലെ രണ്ടു കരുത്തരായ ടീമുകളുടെ പോരാട്ടം എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ഹൈദരാബാദിന്റെ തട്ടകമായ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിനെ കാത്തിരിക്കുന്നത് ഒരു അവിസ്മരണീയമായ നേട്ടമാണ്.

മത്സരത്തില്‍ ഒരു സിക്‌സ് നേടാന്‍ സഞ്ജുവിന് സാധിച്ചാല്‍ ഐ.പി.എല്ലില്‍ 200 സിക്‌സറുകള്‍ എന്ന പുതിയ നാഴികകല്ലിലേക്ക് കാലെടുത്തുവെക്കാന്‍ സഞ്ജുവിന് സാധിക്കും.

2013ല്‍ ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ച സഞ്ജു 161 മത്സരങ്ങളില്‍ നിന്നും 4273 റണ്‍സാണ് അടിച്ചെടുത്തിട്ടുള്ളത്. മൂന്ന് സെഞ്ച്വറികളും 24 അര്‍ധസെഞ്ച്വറികളുമാണ് സഞ്ജു നേടിയിട്ടുള്ളത്.

ഈ സീസണിലും നിലവില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്നും 385 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 77 എന്ന ആവറേജിലും 161.09 സ്ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്. ഹൈദരാബാദിയും സഞ്ജുവിന്റെ ബാറ്റില്‍ മിന്നും പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

Content Highlight: Sanju Samson need one six to complete 200 sixes in IPL

We use cookies to give you the best possible experience. Learn more