കേരളത്തില്‍ നിന്നും ലഭിക്കുന്ന പിന്തുണയെക്കുറിച്ചും സ്‌നേഹത്തെ കുറിച്ചും തുറന്നു സംസാരിച്ചിരിക്കുകയാണ് മലയാളി സൂപ്പര്‍ താരവും രാജസ്ഥാന്‍ റോയല്‍സ് നായകനുമായ സഞ്ജു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സഞ്ജുവിന്റെ പ്രതികരണം.
‘ഞാന്‍ കേരളത്തില്‍ നിന്നുള്ള ഒരു താരം ആണെന്നുള്ളതില്‍ എനിക്ക് വളരെയധികം സന്തോഷമാണ്. കഴിഞ്ഞ ഒരുപാട് വര്‍ഷങ്ങളായി എനിക്ക് കേരളത്തില്‍ നിന്നും വളരെ വലിയ സപ്പോര്‍ട്ട് ആണ് ലഭിച്ചിട്ടുള്ളത്. എന്റെ ക്രിക്കറ്റ് കരിയറില്‍ ഞാന്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനും ഇന്ത്യന്‍ ടീമില്‍ കളിക്കാതിരിക്കുന്ന സമയങ്ങളിലും എല്ലാവരും തരുന്ന പിന്തുണയ്ക്ക് വളരെയധികം സന്തോഷമുണ്ട്. വാക്കുകളില്ല പറയാന്‍ അത്രയും സന്തോഷമാണ്. ഞാന്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്നതാണ് എല്ലാവര്‍ക്കും ഇഷ്ടമെങ്കില്‍ ഞാന്‍ ഇനിയും അത് തുടരും. എല്ലാവരുടെയും സപ്പോര്‍ട്ടിനും സ്‌നേഹത്തിനും വളരെ നന്ദി,’ സഞ്ജു സാംസണ്‍ പറഞ്ഞു.
From Sanju Samson to Kerala, with love. 💗 pic.twitter.com/4q4zkGkR3A
— Rajasthan Royals (@rajasthanroyals) May 19, 2024
2015ല്‍ സിംബാബ്വെക്കെതിരെയാണ് സഞ്ജു ടി-20യില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്നത്. ഇന്ത്യക്കൊപ്പം 22 ഇന്നിങ്സില്‍ നിന്നും ഒരു അര്‍ധസെഞ്ച്വറി അടക്കം 374 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്.
പിന്നീട് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സഞ്ജു ഏകദിനത്തില്‍ കളിക്കുന്നത്. ഏകദിനത്തില്‍ 14 ഇന്നിങ്സില്‍ നിന്നും ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടെ 510 റണ്‍സാണ് സഞ്ജുവിന്റെ അക്കൗണ്ടിലുള്ളത്.
ഐ.പി.എല്ലില്‍ ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം മികച്ച പ്രകടനമാണ് സഞ്ജു നടത്തുന്നത്. 13 മത്സരങ്ങളില്‍ നിന്നും അഞ്ച് അര്‍ധസെഞ്ച്വറികള്‍ അടക്കം 504 റണ്‍സാണ് സഞ്ജു നേടിയത്. തന്റെ ഐ.പി.എല്‍ കരിയറില്‍ ഇത് ആദ്യമായാണ് ഒരു സീസണില്‍ സഞ്ജു 500 റണ്‍സ് എന്ന നാഴികക്കല്ലില്‍ എത്തുന്നത്. ഐ.പി.എല്‍ അവസാനിച്ചാല്‍ ഉടന്‍ ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സഞ്ജു തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
അതേസമയം ഇന്ത്യന്‍ ക്രിക്കറ്റ് മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഐ.പി.എല്‍ അവസാന ഘട്ടത്തോടടുത്തുകൊണ്ടിരിക്കുമ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു എന്നീ ടീമുകളാണ് പ്ലേ ഓഫിന് യോഗ്യത നേടിയത്.
Today, we play our last league game at home.
Today, we Halla Bol to come back for you. 🔥💗 pic.twitter.com/VcQsGuNArg
— Rajasthan Royals (@rajasthanroyals) May 19, 2024
ഇന്നാണ് ഗ്രൂപ്പ് ഘട്ടത്തിലെ രാജസ്ഥാന്റെ അവസാന മത്സരം നടക്കുന്നത്. അസമിലെ ബര്‍സപുരയില്‍ നടക്കുന്ന മത്സരത്തില്‍ ഒന്നാം സ്ഥാനകാറായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് രാജസ്ഥാന്‍ നേരിടുക. തുടര്‍ച്ചയായ നാല് മത്സരങ്ങള്‍ പരാജയപ്പെട്ടതിനുശേഷം വിജയ വഴിയില്‍ തിരിച്ചെത്തിക്കൊണ്ട് രണ്ടാം സ്ഥാനം ഉറപ്പിക്കാനായിരിക്കും സഞ്ജുവും കൂട്ടരും ഈ മത്സരത്തില്‍ ലക്ഷ്യമിടുക.
Content Highlight: Sanju Samson is talking about the support and love he gets from Kerala