ന്യൂസിലാന്‍ഡ്-ഇന്ത്യ പരമ്പരയിലെ അവസാന ടി-20 മാച്ചിന് തുടക്കമായിരിക്കുകയാണ്. ടോസ് നേടിയ ന്യൂസിലാന്‍ഡ് ബാറ്റിങ് തെരഞ്ഞെടുത്തു.
ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ഇല്ലാത്തതിനാല്‍ ടിം സൗത്തിയുടെ നായകത്വത്തിലാണ് ന്യൂസിലാന്‍ഡ് ടീം ഇറങ്ങിയിരിക്കുന്നത്. ഇന്ത്യ ബൗളിങ് ചെയ്യണമെന്ന് തന്നെയാണ് ആഗ്രഹിച്ചിരുന്നതെന്നാണ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ടോസിന് ശേഷം പറഞ്ഞത്.
മഴ മൂലം ആദ്യ മത്സരം ഉപേക്ഷിച്ച പരമ്പരയില്‍ രണ്ടാം മാച്ചില്‍ ഇന്ത്യ ജയിച്ചിരുന്നു. ഈ മാച്ച് കൂടി ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യന്‍ ടീം കളത്തിലിറങ്ങുന്നത്. എന്നാല്‍ സ്വന്തം നാട്ടില്‍ ഒരു മത്സരമെങ്കിലും ജയിച്ച് സമനിലയില്‍ എത്താനാണ് ന്യൂസിലാന്‍ഡിന്റെ ശ്രമം.
ഇതിനിടയില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് ഈ മാച്ചിലും ഇടം നല്‍കാതിരുന്നതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ശുഭ്മാന്‍ ഗില്‍, ഉമ്രാന്‍ മാലിക് എന്നിവര്‍ക്കും അവസരം കിട്ടിയിട്ടില്ല.
വിക്കറ്റ് കീപ്പറായി റിഷബ് പന്തിന് ഇടം നല്‍കുക കൂടി ചെയ്തതോടെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
മോശം പ്രകടനം തുടര്‍ന്നുകൊണ്ടിരിക്കുന്ന പന്തിന് സ്ഥിരമായി പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിക്കുമ്പോള്‍ സഞ്ജുവിന് ബെഞ്ചില്‍ തന്നെ ഇരിക്കേണ്ടി വരികയാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ മാച്ചില്‍ സഞ്ജുവിനെ മറികടന്ന് ദീപക് ഹൂഡ എങ്ങനെ ടീമിലെത്തിയെന്നും റിഷബ് പന്തിന്
പകരം സഞ്ജുവായിരുന്നു വിക്കറ്റ് കീപ്പറുടെ റോളില്‍ എത്തേണ്ടിയിരുന്നത് എന്നും ആരാധകര്‍ പറഞ്ഞിരുന്നു.
കാലം മാറി, ക്യാപ്റ്റന്‍ മാറി, ഫോര്‍മാറ്റ് മാറി എന്നാലും സഞ്ജുവിനോടുള്ള അവഗണനക്ക് ഒരു മാറ്റവും വന്നിട്ടില്ല എന്നും ഇവര്‍ ആവര്‍ത്തിച്ചിരുന്നു.
ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലായിരുന്നു സഞ്ജു സാംസണ്‍ അവസാനമായി അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യക്കായി കളിച്ചത്. ടി-20 പരമ്പരയില്‍ വിക്കറ്റിന് പിറകിലെ സഞ്ജുവിന്റെ പ്രകടനമായിരുന്നു ഇന്ത്യയുടെ പരമ്പര നേട്ടത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്.
Once again #SanjuSamson faces the axe. But, fans cheering for him from the stand.
He is not doing anything wrong still not finding a place in the playing eleven. pic.twitter.com/0mmXGl9qfP
ഇതിന് പുറമെ ബാറ്റിങ്ങിലും താരം മികവ് പുലര്‍ത്തിയിരുന്നു. വിന്‍ഡീസ് പര്യടനത്തിന് ശേഷം പ്രഖ്യാപിച്ച ഏഷ്യാ കപ്പ് സ്‌ക്വാഡിലോ ലോകകപ്പ് സ്‌ക്വാഡിലോ സഞ്ജുവിന് ഇടം നേടാന്‍ സാധിച്ചിരുന്നില്ല.
പിന്നീട് ന്യൂസിലാന്‍ഡ് സ്‌ക്വാഡില്‍ ഇടം ലഭിച്ചതോടെ വലിയ ആവേശത്തിലായിരുന്നു ആരാധകര്‍. എന്നാല്‍ ഇതുവരെയും സഞ്ജുവിന് കളിക്കാന്‍ ഇടം നല്‍കാത്തതില്‍ നിരാശയിലാണ് ആരാധകര്‍.
Content Highlight: Sanju Samson is still not get place in Playing 11 in India-New Zealand T20