ടി-20 ലോകകപ്പ് ആവേശകരമായ സൂപ്പര്‍ 8 പോരാട്ടത്തിലാണ് എത്തിനില്‍ക്കുന്നത്. ടി-20 ലോകകപ്പില്‍ വിജയക്കുതിപ്പ് തുടരുന്ന ഇന്ത്യ സൂപ്പര്‍ 8ല്‍ എത്തിയിരിക്കുകയാണ്. നിലവില്‍ ഗ്രൂപ്പ് എയില്‍ നാല് മത്സരങ്ങളില്‍ മൂന്ന് വിജയവുമായി ഒന്നാം സ്ഥാനത്താണ് ഇന്ത്യ. +1.137 എന്ന് നെറ്റ് റണ്‍ റേറ്റ് ആണ് ഇന്ത്യയ്ക്കുള്ളത്.
ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടിയിട്ടും ടീമില്‍ കളിക്കാന്‍ സാധിക്കാത്ത മലയാളി സൂപ്പര്‍താരം സഞ്ജു സാംസണിന് മറ്റൊരു അവസരത്തിന്റെ സാധ്യതകളാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇന്ത്യ – സിംബാബ്‌വെ ടി-20 പര്യടനത്തിലാണ് സഞ്ജുവിനെ ഉള്‍ക്കൊള്ളിക്കാന്‍ സാധ്യതയുള്ളത്.
സഞ്ജുവിന് പുറമേ ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അഭിഷേക് ശര്‍മ, ധ്രുവ് ജുറെല്‍, നിതീഷ് കുമാര്‍ റെഡ്ഡി, റിയാല്‍ പരാഗ്, മായങ്ക് യാദവ് എന്നിവരെയും ടീമില്‍ പരിഗണിക്കാന്‍ സാധ്യത കൂടുതലാണ്. ഇന്‍സൈഡ് സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് പ്രകാരമാണ് സഞ്ജുവിന്റെ സാധ്യതകള്‍ പ്രതീക്ഷ ഉളവാക്കുന്നത്.
5 മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പര ജൂലൈ 6, 7, 10, 13, 14 തീയതികളിലാണ് നടക്കുന്നത്. ടീമിന്റെ സ്‌ക്വാഡ് അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും ലോകകപ്പിന്റെ ഭാഗമായ താരങ്ങള്‍ക്ക് കൂടുതല്‍ പരിഗണന കൊടുത്തായിരിക്കും ടീം പ്രഖ്യാപനം ഉണ്ടാകുക.
ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പുതിയ ഹെഡ് കോച്ച് സ്ഥാനത്തേക്ക് വന്നു കഴിഞ്ഞാല്‍ ടീമിലെ ലെഫ്റ്റ് റൈറ്റ് കോമ്പിനേഷന്‍ അടിസ്ഥാനത്തില്‍ കീപ്പര്‍ ബാറ്ററിയുടെ സ്ഥാനത്തേക്ക് റിഷബ് പന്തിനെ തെരഞ്ഞെടുക്കുമോ എന്നും സംശയമുണ്ട്.
Content Highlight: Sanju Samson is likely to be included in the India-Zimbabwe T20 tour