| Wednesday, 15th June 2022, 9:26 pm

യാ മോനേ ചെക്കന്‍ ടീമില്‍ വന്നു; ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി സഞ്ജു സാംസണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-അയര്‍ലാന്‍ഡ് ട്വന്റി-20 മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഹര്‍ദിക്ക് പാണ്ഡ്യ നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണും ഇടം നേടി. അയര്‍ലാന്‍ഡിനെതിരെ രണ്ട് ട്വന്റി-20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക.

ഐ.പി.എല്ലില്‍ മികച്ച പ്രകടനം നടത്തിയ രാഹുല്‍ ത്രിപാഠിയും ടീമില്‍ ഇടം നേടിയിട്ടുണ്ട്. നിലവില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ടി-20 പരമ്പര കളിച്ചുകൊണ്ടിരിക്കുകയാണ് ടീം ഇന്ത്യ.

സീനിയര്‍ താരങ്ങള്‍ അയര്‍ലാന്‍ഡിനെതിരേയും കളിക്കാനിറങ്ങില്ല. ഭുവനേശ്വര്‍ കുമാറാണ് ടീമിന്റെ ഉപനായകന്‍. പന്തിന്റെ അഭാവത്തില്‍ ഇഷാന്‍ കിഷനോ സഞ്ജുവോ കീപ്പര്‍ നില്‍ക്കും.

ഐ.പി.എല്ലില്‍ പരിക്ക് പറ്റി പുറത്തായ സൂര്യകുമാര്‍ യാദവും ടീമില്‍ തിരിച്ചത്തിയിട്ടുണ്ട്. ഈ മാസം 26നും 28നുമാണ് മത്സരങ്ങള്‍ നടക്കുക. അയര്‍ലാന്‍ഡില്‍ വെച്ചാണ് പരമ്പര നടക്കുന്നത്.

ആദ്യമായാണ് ഹര്‍ദിക്ക് പാണ്ഡ്യ ഇന്ത്യന്‍ ടീമിന്റെ നായകവേഷം അണിയുന്നത്.

ട്വന്റി-20 ലോകകപ്പില്‍ ടീമില്‍ ഇടം നേടാന്‍ യുവതാരങ്ങള്‍ക്ക് മികച്ച അവസരമാണ് ഇത്തരത്തിലുള്ള പരമ്പരകള്‍. നേരത്തെ സഞ്ജുവിനെയും ത്രിപാഠിയേയും ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരയില്‍ ഉള്‍പ്പെടുത്താത്തതില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ബി.സി.സി.ഐ നേരിട്ടിരുന്നു.

രാഹുല്‍ ദ്രാവിഡിന് പകരം വി.വി.എസ്. ലക്ഷ്മണാണ് ഇന്ത്യന്‍ കോച്ചിന്റെ റോളില്‍ ഉണ്ടാകുക

അയര്‍ലാന്‍ഡിനെതിരേയുള്ള ഇന്ത്യന്‍ ടീം: ഹര്‍ദിക്ക് പാണ്ഡ്യ(ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, രാഹുല്‍ ത്രിപാഠി, വെങ്കിടേഷ് അയ്യര്‍, ദീപക് ഹൂഡ, ദിനേഷ് കാര്‍ത്തിക്ക്, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, യുസ്വന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍ (വൈസ് ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്.

Content Highlights: Sanju Samson is back in indian team against ireland

Latest Stories

We use cookies to give you the best possible experience. Learn more