| Monday, 12th April 2021, 12:23 pm

ക്യാപ്റ്റനായി സഞ്ജുവിന്റെ അരങ്ങേറ്റം ഇന്ന്; വിജയിച്ച് തുടങ്ങാന്‍ രാജസ്ഥാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: മലയാളി താരം സഞ്ജു സാംസണ് ഐ.പി.എല്ലില്‍ ഇന്ന് ക്യാപ്റ്റനായി അരങ്ങേറ്റം. ആദ്യമായാണ് ഒരു മലയാളി താരം ഐ.പി.എല്ലില്‍ ഒരു ടീമിനെ നയിക്കുന്നത്. കെ.എല്‍ രാഹുലിന്റെ കിങ്സ് പഞ്ചാബാണ് രാജസ്ഥാന്റെ എതിരാളികള്‍.

2013 ഏപ്രില്‍ 15ന് പഞ്ചാബിനെതിരെയായിരുന്ന രാജസ്ഥാന്‍ ജഴസിയില്‍ സഞ്ജുവിന്റെ അരങ്ങേറ്റം. പേര് മാറിയെങ്കിലും അതേ പഞ്ചാബിനെതിരെ തന്നെയാണ് ക്യാപറ്റനായും സഞ്ജു അരങ്ങേറ്റം കുറിക്കുന്നത്.

കഴിഞ്ഞ സീസണില്‍ സ്റ്റീവ് സ്മിത്ത് നായകനായി പരാജയപ്പെട്ടതോടെ രാജസ്ഥാന്‍ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിന്നു. തുടര്‍ന്നാണ് പതിനാലാം സീസണില്‍ലേക്ക് ടീമിനെ നയിക്കാന്‍ സഞ്ജു സാംസണെ രാജസ്ഥാന്‍ തെരഞ്ഞെടുത്തത്. സ്മിത്ത് ഇത്തവണ ദല്‍ഹി ക്യാപിറ്റല്‍സിനായാണ് ഇറങ്ങുന്നത്.

ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയണ് രാജസ്ഥാന്റെ മുഖ്യ പരിശീലകന്‍. ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്ലര്‍, ക്രിസ് മോറിസ് എന്നിവര്‍ക്കൊപ്പം റിയാന്‍ പരാഗ്, ശിവം ദുബേ, രാഹുല്‍ തെവാത്തിയ തുടങ്ങിയവരുമുണ്ട് സഞ്ജുവിന്റെ സംഘത്തില്‍. പരുക്കേറ്റ ജോഫ്ര ആര്‍ച്ചറിന് ആദ്യ നാല് കളി നഷ്ടമായേക്കും.

നേരത്തേ ദല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച റിഷഭ് പന്ത് ശക്തരായ ധോണിയുടെ ചെന്നൈയെ തോല്‍പ്പിച്ച് വരവറിയിച്ചിരുന്നു. പഞ്ചാബും രാജസ്ഥാനും അവസാന സീസണില്‍ പ്ലേ ഓഫിലെത്തിയിരുന്നില്ല.

ഇത്തവണ ശക്തമായ തിരിച്ചുവരവാണ് ഇരു ടീമുകളുടെയും ലക്ഷ്യം. ഐ.പി.എല്ലില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നതിന്റെ കണക്കെടുത്താല്‍ മുന്‍തൂക്കം രാജസ്ഥാന്‍ റോയല്‍സിനാണ്. 21 മത്സരത്തില്‍ 12 മത്സരത്തിലും രാജസ്ഥാനൊപ്പമായിരുന്നു വിജയം. 9 മത്സരത്തിലാണ് പഞ്ചാബിന് ജയിക്കാനായത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sanju Samson IPL 2021 Rajasthan Royals vs Punjab Kings

We use cookies to give you the best possible experience. Learn more