2024 ഐപിഎല്‍ സീസണിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടമായ രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. അസമിലെ ബര്‍സപുരില്‍ ഒരു പന്തുപോലും എറിയാതെയായിരുന്നു മത്സരം ഉപേക്ഷിച്ചത്.
ഇതോടെ 14 മത്സരങ്ങളില്‍ നിന്നും എട്ട് വിജയവും അഞ്ചു തോല്‍വിയും അടക്കം 17 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് രാജസ്ഥാന്‍ ഫിനിഷ് ചെയ്തത്. ഇന്നലെ വൈകുന്നേരം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നാലു വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയിരുന്നു.
ഇതോടെ രാത്രിയില്‍ നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്തയെ തോല്‍പ്പിക്കാന്‍ സഞ്ജുവിനും കൂട്ടര്‍ക്കും സാധിച്ചിരുന്നുവെങ്കില്‍ രണ്ടാം സ്ഥാനത്തേക്ക് മുന്നേറുകയും അതിലൂടെ ക്വാളിഫയര്‍ വണ്‍ കളിക്കാനും രാജസ്ഥാന് സാധിക്കുമായിരുന്നു. എന്നാല്‍ മഴ വില്ലനായി എത്തിയതോടെ സഞ്ജുവിന് കൂട്ടര്‍ക്കും കനത്ത തിരിച്ചടിയാണ് സംഭവിച്ചത്.
To the crowd, thank you for staying on till the very last minute. 💗
To the ground staff, thank you for working overtime to give us a chance. 💗
എന്നാല്‍ മത്സരം നടന്നില്ലെങ്കിലും രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസന്റെ ഹൃദയസ്പര്‍ശിയായ മറ്റൊരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ബര്‍സപുരയില്‍ കളികാണാന്‍ എത്തിയ ഒരു കൊല്‍ക്കത്ത ആരാധകനായ ക്രിഷ് എന്ന ചെറിയ കുട്ടിയോടൊപ്പമുള്ള സഞ്ജുവിന്റെ വീഡിയോ ആണ് രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സഞ്ജു കൊല്‍ക്കത്ത ആരാധകനായ ആ കുട്ടിക്ക് കൈ കൊടുക്കുകയും അവരോടൊപ്പം ഫോട്ടോ എടുക്കുന്നതുമാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ആ സമയത്ത് ക്രിഷ് ‘ പ്ലേ ഓഫിന് ബെസ്റ്റ് ഓഫ് ലക്ക്’ എന്നും സഞ്ജുവിനോട് പറയുന്നതായി കാണാം.
സഞ്ജുവിന് ശേഷം രാജസ്ഥാന്‍ സ്പിന്നര്‍ ആര്‍.അശ്വിനും ആരാധകനുമായി സംസാരിക്കുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. മഴമൂലം മത്സരം ഉപേക്ഷിച്ചതിനാല്‍ മത്സരം കാണാന്‍ കഴിയാത്തത് നിര്‍ഭാഗ്യകരമാണെന്നും അശ്വിന്‍ ആ കുട്ടിയോട് പറയുന്നതായി വീഡിയോയില്‍ കാണാം.
ഐ.പി.എല്ലില്‍ ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം മികച്ച പ്രകടനമാണ് സഞ്ജു നടത്തുന്നത്. 13 മത്സരങ്ങളില്‍ നിന്നും അഞ്ച് അര്‍ധസെഞ്ച്വറികള്‍ അടക്കം 504 റണ്‍സാണ് സഞ്ജു നേടിയത്. തന്റെ ഐ.പി.എല്‍ കരിയറില്‍ ഇത് ആദ്യമായാണ് ഒരു സീസണില്‍ സഞ്ജു 500 റണ്‍സ് എന്ന നാഴികക്കല്ലില്‍ എത്തുന്നത്.
— Rajasthan Royals (@rajasthanroyals) May 19, 2024
മെയ് 22നാണ് എലിമിനേറ്റര്‍ മത്സരം നടക്കുന്നത്. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ തന്നെ നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് രാജസ്ഥാന്‍ റോയല്‍സിന്റെ എതിരാളികള്‍.
Content Highlight: Sanju Samson interaction with a fan boy, Video Viral