പന്തിനെ പിന്നിലാക്കി, സഞ്ജുവാണ് അടുത്ത ധോണി; അടിച്ച് കയറിയത് ലെജന്‍ഡ്‌സ് ലിസ്റ്റില്‍!
Sports News
പന്തിനെ പിന്നിലാക്കി, സഞ്ജുവാണ് അടുത്ത ധോണി; അടിച്ച് കയറിയത് ലെജന്‍ഡ്‌സ് ലിസ്റ്റില്‍!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 23rd May 2024, 7:25 pm

ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന എലിമിനേറ്റര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നാല് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് രണ്ടാം ക്വാളിഫയറിലേക്ക് മുന്നേറിയിരുന്നു.

നിര്‍ണായക മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടി രജത് പടിദാര്‍ 22 പന്തില്‍ 34 റണ്‍സും വിരാട് 24 പന്തില്‍ 32 റണ്‍സും മഹിപാല്‍ ലോമോര്‍ 17 പന്തില്‍ 32 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. മറ്റുള്ളവര്‍ ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും രാജസ്ഥാനെ സമ്മര്‍ദത്തിലാക്കാനുള്ള സ്‌കോറില്‍ ടീമിനെ എത്തിക്കാന്‍ സാധിച്ചില്ല.

മത്സരത്തില്‍ രാജസ്ഥാന് വേണ്ടി 30 പന്തില്‍ 45 റണ്‍സ് നേടി യശസ്വി ജെയ്സ്വാളും 26 പന്തില്‍ 36 റണ്‍സും നേടി റിയാന്‍ പരാഗും നിര്‍ണായകമായി. ക്യാപ്റ്റന്‍ സഞ്ജുവിന് 13 പന്തില്‍ 17 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്.

എന്നാല്‍ 2024 ഐ.പി.എല്‍ സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. സീസണില്‍ ഇതുവരെ സഞ്ജു 14 മത്സരങ്ങളില്‍ നിന്ന് 521 റണ്‍സ് ആണ് സ്വന്തമാക്കിയത്. 86 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും സഞ്ജു അടിച്ചെടുത്തിട്ടുണ്ട്. 52.10 എന്ന മികച്ച ആവറേജില്‍ 155.52 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും സഞ്ജുവിന് നേടി. സീസണില്‍ അഞ്ച് അര്‍ധ സെഞ്ച്വറികളും ക്യാപ്റ്റന്‍ സഞ്ജു സ്വന്തമാക്കിയിട്ടുണ്ട്.

ഇതിനെല്ലാം ഉപരി ടി- ട്വന്റീസില്‍ ഒരു തകര്‍പ്പന്‍ നേട്ടമാണ് താരം ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ താരമാകാനാണ് സഞ്ജുവിന് സാധിച്ചത്.

ഈ ലിസ്റ്റില്‍ ഏറ്റവും മുന്നിലുള്ള എം.എസ്. ധോണി 380 മത്സരങ്ങളില്‍ നിന്ന് 7160 റണ്‍സ് ആണ് നേടിയത്. എന്നാല്‍ സഞ്ജു വെറും 175 മത്സരങ്ങളില്‍ നിന്ന് 4420 റണ്‍സ് രണ്ടാമത് ഉള്ള ദിനേശ് കാര്‍ത്തിക് 340 മത്സരങ്ങളില്‍ നിന്ന് 6508 റണ്‍സുമാണ് നേടിയത്. മികച്ച പ്രകടനം കാഴ്ചവെക്കുന്ന സഞ്ജു ഇതേ ഫോമില്‍ മുന്നോട്ടു പോയാല്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധോണിയെപ്പോലെ താരം ഇന്ത്യന്‍ ടീമിന് തകര്‍പ്പന്‍ മുതല്‍ക്കൂട്ടാവും.

എം.എസ്. ധോണി – 380 – 7160

ദിനേശ് കാര്‍ത്തിക് – 340 – 6508

സഞ്ജു സാംസണ്‍ – 175 – 4420

വൃദ്ധിമാന്‍ സാഹ – 227 – 4417

റിഷബ് പന്ത് – 170 – 4389

മെയ് 24ന് ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് നിര്‍ണായകമായ രണ്ടാം ക്വാളിഫയര്‍ നടക്കുന്നത്. സണ്‍റൈസേഴ്സ് ഹൈദരാബാദാണ് രാജസ്ഥാന്‍ റോയല്‍സിനേയാണ് നേരിടുന്നത്. മത്സരത്തില്‍ വിജയം സ്വന്തമാക്കി ആരാണ് ഫൈനലില്‍ കൊല്‍ക്കത്തയെ നേരിടുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

 

Content Highlight: Sanju Samson In Record Achievement In T-20s Cricket