രക്ഷകനായി കളത്തില്‍ സഞ്ജു; അടിച്ചെടുത്തത് ഇടിവെട്ട് റെക്കോഡും
Sports News
രക്ഷകനായി കളത്തില്‍ സഞ്ജു; അടിച്ചെടുത്തത് ഇടിവെട്ട് റെക്കോഡും
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 14th July 2024, 5:40 pm

സിംബാബ് വേക്കെതിരെയുള്ള ഇന്ത്യയുടെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഹരാരെയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ സിംബാബ് വേ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് പ്രതീക്ഷിച്ച പോലെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല.

ആദ്യ ഓവറില്‍ തന്നെ യശസ്വി ജെയ്‌സ്വാളിനെ പറഞ്ഞയച്ചു ക്യാപ്റ്റന്‍ വിക്കറ്റ് നേടി. അഞ്ചു പന്തില്‍ 12 റണ്‍സായിരുന്നു താരം നേടിയത് 240 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്. പിന്നീട് 14 റണ്‍സിന് അഭിഷേക് ശര്‍മയെ മൂന്നാം ഓവറില്‍ ബ്ലെസിങ് മുസരാബാനി പുറത്താക്കി. ശേഷം 13 റണ്‍സ് നേടിയ ഗില്ലിനെ റിച്ചാര്‍ഡ് ഗരാവ റാസയുടെ കയ്യിലെത്തിച്ചു. നിലവില്‍ മലയാളികളുടെ സ്വന്തം സഞ്ജു സാംസനും റിയാന്‍ പരാഗമാണ് ക്രീസില്‍ ഉള്ളത്.

നിലവില്‍ കളി പുരോഗമിക്കുമ്പോള്‍ 13.4 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് ആണ് ഇന്ത്യ നേടിയത്. 33 പന്തില്‍ മൂന്ന് സിക്‌സര്‍ അടക്കം 40 റണ്‍സ് ആണ് വൈസ് ക്യാപ്റ്റന്‍ സഞ്ജു സ്വന്തമാക്കിയത്.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് സഞ്ജു സ്വന്തമാക്കിയിരിക്കുന്നത്. ടി-20യില്‍ 300 സിക്സുകള്‍ തികയ്ക്കാനാണ് സഞ്ഞുവിന് സാധിച്ചത്.

പരാഗ്21 പന്തില്‍ 21 റണ്‍സും നേടിയിട്ടുണ്ട്. ടോപ് ഓര്‍ഡര്‍ തകരുമ്പോള്‍ ടീമിനെ മികച്ച സ്‌കോറിലേക്ക് എത്തിക്കാന്‍ സഞ്ജുവിനും പരാഗിനും കഴിയുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

 

Content Highlight: Sanju Samson In Record Achievement In T-20