| Saturday, 16th March 2024, 5:22 pm

ഐ.പി.എല്ലില്‍ ഒമ്പത് വര്‍ഷമായി ആര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത റെക്കോഡ് സഞ്ജുവിന് സ്വന്തം

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.പി.എല്‍ മാര്‍ച്ച് 22ന് ആരംഭിക്കും. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ലീഗാണ് ഐ.പി.എല്‍. ആദ്യ മത്സരം ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലാണ്. മാര്‍ച്ച് 24നാണ് മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം. ലക്നൗ സൂപ്പര്‍ ജെയിന്റ് ആണ് എതിരാളികള്‍.

2012ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി തെരഞ്ഞെടുത്തെങ്കിലും സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ശേഷം 2013 ലാണ് രാജസ്ഥാന്‍ റോയല്‍സിലേക്ക് സഞ്ജു സാംസണ്‍ എത്തുന്നത്. നീണ്ട 14 വര്‍ഷത്തെ അനുഭവസമ്പത്താണ് രാജസ്ഥാനില്‍ സഞ്ജുവിന് ഉള്ളത്. വിക്കറ്റ് കീപ്പര്‍ ബാറ്ററായി തകര്‍ത്താടി ആരാധകരുടെ മനം കവര്‍ന്നവനാണ് സഞ്ജു സാംസണ്‍. ഇതോടെ ഐ.പി.എല്ലില്‍ ഒരു തകര്‍പ്പന്‍ നേട്ടവും താരത്തിന് സ്വന്തമാക്കുവാന്‍ സാധിച്ചിരിക്കുകയാണ്.

2015 മുതല്‍ ഐ.പി.എല്ലില്‍ മൂന്നാം സ്ഥാനത്തിറങ്ങി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാനാണ് സഞ്ജുവിന് സാധിച്ചത്. വെറും 67 ഇന്നിങസില്‍ നിന്നും 2213 റണ്‍സാണ് താരം നേടിയത്. 38.46 ആവറേജും 145.1 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്.

2015 മുതല്‍ ഐ.പി.എല്ലില്‍ മൂന്നാം സ്ഥാനത്തിറങ്ങി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, ഇന്നിങ്‌സ്, റണ്‍സ്

സഞ്ജു സാംസണ്‍ – 67 – 2213

സുരേഷ് റൈന – 76 – 1980

എ.ബി. ഡിവില്ലിയേഴ്‌സ് – 44 – 1767

ശ്രേയസ് അയ്യര്‍ – 51 – 1444

സൂര്യകുമാര്‍ യാദവ് – 46 – 1406

ഐ.പി.എല്ലില്‍ 152 മത്സരങ്ങളില്‍ നിന്ന് 3888 റണ്‍സാണ് താരം അടിച്ചെടുത്തത്. 119 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 29.23 ആവറേജും താരത്തിനുണ്ട്. 137.19 സ്ട്രൈക്ക് റേറ്റും മൂന്ന് സെഞ്ച്വറികളും 20 അര്‍ധ സെഞ്ച്വറികളും താരത്തിന്റെ പേരിലുണ്ട്.

ഐ.പി.എല്ലില്‍ ഇതുവരെ സഞ്ജു 304 ഫോറും 182 സിക്സറും അടിച്ചെടുത്തിട്ടുണ്ട്. പുതിയ സീസണിലേക്ക് സഞ്ജുവിന്റെയും ടീമിന്റെയും മത്സരം കാണാന്‍ ഏറെ ആവേശത്തിലാണ് കേരളക്കരയും മൊത്തം ആരാധകരും.

Content Highlight: Sanju samson In Record Achievement In I.P.L

We use cookies to give you the best possible experience. Learn more