ഒന്നും രണ്ടുമൊന്നുമല്ല 36 സിക്‌സിന്റെ റെക്കോഡാണ് സഞ്ജു നേടിയത്
Sports News
ഒന്നും രണ്ടുമൊന്നുമല്ല 36 സിക്‌സിന്റെ റെക്കോഡാണ് സഞ്ജു നേടിയത്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 26th March 2024, 10:48 am

ഐ.പി.എല്ലിന്റെ 17ാം സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ കീഴടക്കി രാജസ്ഥാന്‍ റോയല്‍സ് വിജയം സ്വന്തമാക്കിയിരുന്നു. ഹോം ഗ്രൗണ്ടായ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 20 റണ്‍സിനാണ് ഹല്ലാ ബോല്‍ ആര്‍മി വിജയിച്ചുകയറിയത്.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 193/4 എന്ന നിലയില്‍ കളി അവസാനിപ്പിച്ചപ്പോള്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് 173/6 എന്ന നിലയില്‍ തകരുകയായിരുന്നു.

ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ രാജസ്ഥാന്‍ ഉയര്‍ത്തിയ 194 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലഖ്നൗ 173ല്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു. 52 പന്തില്‍ 82 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സഞ്ജു സാംസണെയാണ് കളിയിലെ താരമായി തെരഞ്ഞെടുത്തത്. മൂന്ന് ഫോറും ആറ് സിക്സറും അടക്കം 157.69 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലാണ് സഞ്ജു റണ്ണടിച്ചുകൂട്ടിയത്.

ഇതിന് പുറമെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ഐ.പി.എല്ലില്‍ 7 മുതല്‍ 15 ഓവറിനുള്ളില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടാനാണ് സഞ്ജുവിന് സാധിച്ചത്.

ഐ.പി.എല്ലില്‍ 7 മുതല്‍ 15 ഓവറിനുള്ളില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരം, സിക്‌സര്‍

 

സഞ്ജു സാംസണ്‍ – 36

ശിവം ദുബെ – 32

ആന്ദ്രെ റസല്‍ – 29

മാര്‍ച്ച് 28നാണ് രാജസ്ഥാന്റെ അടുത്ത മത്സരം. സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സാണ് എതിരാളികള്‍.

 

Content highlight: Sanju samson In Record Achievement