ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അയര്‍ലന്‍ഡ് പരമ്പരക്കുള്ള സ്‌ക്വാഡിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. രണ്ടാം നിരയെ അയക്കുന്ന പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. സഞ്ജു സാംസണും ടീമില്‍ ഇടം നേടിയിട്ടുണ്ട്.
ഏകദിന ലോകകപ്പിനുള്ള ടീമിലടം നേടാനുള്ള സഞ്ജുവിന്റെ അവസാന അവസരമായിരിക്കണം ഈ പരമ്പര. ഒരുപിടി യുവതാരങ്ങളുമായാണ് ഇന്ത്യ ഈ പരമ്പരക്ക് ഇറങ്ങുന്നത്. ഇപ്പോഴിതാ പരമ്പരയുടേതായി പുറത്തുവിട്ട് പോസ്റ്ററില്‍ സഞ്ജു സാംസണയൊണ് ഇന്ത്യന്‍ ടീമില്‍ നിന്നും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അയര്‍ലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് പുറത്തുവിട്ട് പോസ്റ്ററിലാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സഞ്ജുവിനെ കൂടാതെ അയര്‍ലന്‍ഡ് താരം ബല്‍ബിറിനെയും പോസ്റ്ററിലുണ്ട്. സഞ്ജുവിന് സ്റ്റാര്‍ വാല്യു ഉള്ളതുകൊണ്ടാണ് അദ്ദേഹത്തെ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയത് എന്നാണ് ആരാധകര്‍ പറയുന്നത്.
ഓഗസ്റ്റ് 18നാണ് അയര്‍ലന്‍ഡിനെതിരെയുള്ള പരമ്പര ആരംഭിക്കുന്നത്. മൂന്ന് ട്വന്റി-20 മത്സരമാണ് പരമ്പരയിലുള്ളത്. ബുംറ നയിക്കുന്ന ടീമിലെ വൈസ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദാണ്.
നിലവില്‍ വിന്‍ഡീസ് പരമ്പര കളിക്കുന്ന ഇന്ത്യന്‍ താരങ്ങളില്‍ നിന്നും സഞ്ജുവിനെ കൂടാതെ യുവതാരങ്ങളായ തിലക് വര്‍മ, യശസ്വി ജെയ്‌സ്വാള്‍, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, രവി ബിഷ്‌ണോയ് എന്നിവര്‍ മാത്രമാണ് അയര്‍ലന്‍ഡിനെതിരെയുള്ള പരമ്പരയിലുള്ളത്.
Sanju Samson in the poster for India vs Ireland series. pic.twitter.com/LCbo6kfGuk
— Johns. (@CricCrazyJohns) August 12, 2023
നിലവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള നാലാം ട്വന്റി-20 കളിച്ചുകൊണ്ടിരിക്കുയാണ് ഇന്ത്യ. മൂന്ന് മത്സരം കഴിഞ്ഞപ്പോള്‍ 2-1 എന്ന നിലയില്‍ വിന്‍ഡീസ് മുമ്പിലാണ്. ഈ മത്സരം വിജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് പരമ്പരയില്‍ സാധ്യതകളുള്ളൂ. അഞ്ച് മത്സരമാണ് പരമ്പരയിലുള്ളത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുത്തിട്ടുണ്ട്.
Content Highlight: Sanju Samson in poster of India vs Ireland Series