ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പര 2025 ജനുവരി 22നാണ് ആരംഭിക്കുന്നത്. ഇതോടെ ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുന്നത് സഞ്ജു സാംസണ്‍ എന്ന മലയാളി താരത്തിന്റെ വെടിക്കെട്ട് പ്രകടനത്തിനാകും.
അടുത്തിടെ ബംഗ്ലാദേശിനെതിരെയുള്ള ടി-20യിലും സൗത്ത് ആഫ്രിക്കയോടുമായി മൂന്ന് സെഞ്ച്വറികള്‍ നേടി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കാന്‍ താരത്തിന് സാധിച്ചിരുന്നു. ഇന്ത്യയുടെ പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ വരവോടെ ഓപ്പണിങ് ഇറങ്ങിയ സഞ്ജു പൂജ്യം റണ്‍സിന് പുറത്തായെങ്കിലും വെടിക്കെട്ട് സെഞ്ച്വറി തന്നെയാണ് നേടിയത്. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലും ഇന്ത്യയ്ക്ക് വേണ്ടി സഞ്ജു ഓപ്പണിങ് ഇറങ്ങുമെന്നത് ഉറപ്പാണ്.
മാത്രമല്ല ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയില്‍ മറ്റൊരു റോള്‍ കൂടി സഞ്ജു കൈകാര്യം ചെയ്‌തേക്കുമെന്നാണ് ലഭിക്കുന്ന സൂചന. ഇംഗ്ലണ്ടിനെതിരെ സഞ്ജു വൈസ് ക്യാപ്റ്റനായേക്കുമെന്നാണ് പല മാധ്യമങ്ങളിലും പറയുന്ന വിലയിരുത്തല്‍. ഓസ്ട്രേലിയന്‍ ടെസ്റ്റ് പരമ്പരക്ക് ശേഷം ഇന്ത്യയുടെ പ്രധാന താരങ്ങള്‍ക്ക് ടി-20 പരമ്പരയില്‍ വിശ്രമം നല്‍കിയേക്കും.
യശ്വസി ജയ്സ്വാളും ശുഭ്മാന്‍ ഗില്ലും ഇംഗ്ലണ്ട് ടി-20യില്‍ ഇണ്ടാവില്ല. ഈ സാഹചര്യത്തില്‍ ഓപ്പണിങ് സ്ഥാനം സഞ്ജു നിലനിര്‍ത്തിയേക്കും. എന്നാല്‍ 2024ലെ വെസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ തന്റെ ജോലി ബാരം കുറച്ച് പൂര്‍ണമായും പ്രകടനം നടത്തുന്നതിലേക്ക് ലക്ഷ്യം വെച്ചാല്‍ സഞ്ജുവിന് വൈസ് ക്യാപ്റ്റനാകാനുള്ള സാധ്യത ഏറെയാണ്. എന്നിരുന്നാലും നിലവിലെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പാണ്ഡ്യ മാറുമോ എന്നത് സംശയത്തിലാണ്.
മാത്രമല്ല ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായ സഞ്ജു ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ ആകാന്‍ യോഗ്യനാണെന്ന് പലരും പറഞ്ഞിരുന്നു. ടി-20യില്‍ സഞ്ജു രോഹിത്തിനെപോലെയാണെന്ന് പല മുന്‍ താരങ്ങളും പറഞ്ഞിരുന്നു. ടി-20യില്‍ സഞ്ജു 37 മത്സരത്തിലെ 33 ഇന്നിങ്‌സില്‍ നിന്ന്810 റണ്‍സാണ് നേടിയത്. അതില്‍ മൂന്ന് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടുന്നു.
Content Highlight: Sanju Samson In New Role At England T-20 Series?