കൊടുങ്കാറ്റായി സഞ്ജു; അടിച്ച് കേറിയത് ഹിറ്റ്മാന്‍ അടക്കിവാഴുന്ന ലെജന്‍ഡ്‌സ് ലിസ്റ്റില്‍!
Sports News
കൊടുങ്കാറ്റായി സഞ്ജു; അടിച്ച് കേറിയത് ഹിറ്റ്മാന്‍ അടക്കിവാഴുന്ന ലെജന്‍ഡ്‌സ് ലിസ്റ്റില്‍!
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 14th July 2024, 10:38 pm

സിംബാബ്‌വേക്കെതിരെയുള്ള അഞ്ചാമത്തെയും അവസാനത്തെയും മത്സരം വിജയിച്ച് ഇന്ത്യ. ഹരാരെയില്‍ നടന്ന മത്സരത്തില്‍ 40 റണ്‍സിനാണ് ഇന്ത്യയുടെ തകര്‍പ്പന്‍ വിജയം. മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‌വേ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് 6 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിങ്ങില്‍ 18.3 ഓവറില്‍ 125 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഇതോടെ 5 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര 4-1ന് വിജയിക്കാനും ഇന്ത്യക്ക് സാധിച്ചിരിക്കുകയാണ്.

മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചത്. മത്സരത്തിന്റെ തുടക്കത്തില്‍ വിക്കറ്റ് തകര്‍ന്നപ്പോള്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസനാണ് മിന്നും പ്രകടനം കാഴ്ചവെച്ചത്. 45 പന്തില്‍ നാല് സിക്സറും ഒരു ഫോറും അടക്കം 58 റണ്‍സ് നേടി മിന്നും പ്രകടനമാണ് താരം വൈസ് ക്യാപറ്റന്‍ സഞ്ജു കാഴ്ചവെച്ചത്. അതില്‍ ഒന്നില്‍ 110 മീറ്റര്‍ ദൂരമുള്ള സിക്‌സാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടത്തിലെത്താനും താരത്തിന് സാധിച്ചിരിക്കുകയാണ്.

ഇന്ത്യയുടെ ഹിറ്റ്മാന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയുമെല്ലാം അടക്കിവാഴുന്ന റെക്കോഡ് ലിസ്റ്റിലാണ് സഞ്ജു എത്തിയത്. ടി-20യില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഏഴാമതാകാനാണ് താരത്തിന് സാധിച്ചത്. ഇതുവരെ കളിച്ച 276 മത്സരങ്ങളില്‍ നിന്ന് 302 സിക്സുകളാണ് സാംസണിന്റെ പേരിലുള്ളത്.

ടി-20യില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരം, സിക്‌സ്

രോഹിത് ശര്‍മ – 525

വിരാട് കോഹ്‌ലി – 416

എം.എസ്. ധോണി – 338

സുരേഷ് റെയ്‌ന – 325

സൂര്യകുമാര്‍ യാദവ് – 322

കെ.എല്‍. രാഹുല്‍ – 311

സഞ്ജു സാംസണ്‍ – 302

2015 ജൂലൈ 19ന് ഹരാരെയില്‍ സിംബാബ്‌വെയ്ക്കെതിരെ തന്റെ ടി-20ഐ അരങ്ങേറ്റം കുറിച്ച സാംസണ്‍, ഇതുവരെ 28 ടി-20 മത്സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളൂ. അതില്‍ 444 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. ലോകകപ്പ് സ്‌ക്വാഡില്‍ ഉണ്ടായിരുന്നിട്ടും താരത്തിന് കളിക്കാന്‍ സാധിച്ചില്ലായിരുന്നു.

 

Content Highlight: Sanju Samson In Great Record Achievement For Scoring Sixes