| Sunday, 17th November 2024, 12:41 pm

സഞ്ജുവിന്റെ വെടിക്കെട്ടില്‍ തകര്‍ന്നത് സാക്ഷാല്‍ ഹിറ്റ്മാന്‍; കൊണ്ടുപോയത് വമ്പന്‍ റെക്കോഡ്!

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടി-20 പരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 283 റണ്‍സിന്റെ പടുകൂറ്റന്‍ സ്‌കോര്‍ മറികടക്കാനാകാതെ 148 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു സൗത്ത് ആഫ്രിക്ക. ഇതോടെ 3-1ന് പരമ്പര സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.

ഇന്ത്യയെ കൂറ്റന്‍ സ്‌കോറില്‍ എത്തിച്ചത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസനും തിലക് വര്‍മയുമാണ്. ഇരുവരും സെഞ്ച്വറി നേടിയാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്.

ബാക്ക് ടു ബാക്ക് സെഞ്ച്വറിക്ക് ശേഷം കഴിഞ്ഞ രണ്ടു മത്സരങ്ങളിലും 0 റണ്‍സിന് പുറത്തായ സഞ്ജുവിന്റെ വമ്പന്‍ തിരിച്ചുവരവിനാണ് ക്രിക്കറ്റ് ലോകം സാക്ഷിയായത്.

56 പന്തില്‍ നിന്നും ഒമ്പത് സിക്സും 6 ഫോറും ഉള്‍പ്പെടെ 109 റണ്‍സ് നേടി പുറത്താക്കാതെയാണ് സഞ്ജു വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചത്. 194.64 എന്ന മികച്ച സ്ട്രൈക്ക് റേറ്റില്‍ ആയിരുന്നു സഞ്ജു ബാറ്റ് വീശിയത്.

ഇതോടെ ഒരു കിടിലന്‍ റെക്കോഡാണ് ഇന്റര്‍നാഷണല്‍ ടി-20 ക്രിക്കറ്റില്‍ സഞ്ജു സ്വന്തമാക്കിയാത്. 2024 ടി-20യില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമെന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്.

2024രോഹിത് ശര്‍മ 11 ഇന്നിങ്‌സില്‍ നിന്ന് 23 സിക്‌സര്‍ നേടിയിരുന്നു. എന്നാല്‍ സഞ്ജു 12 ഇന്നിങ്‌സില്‍ നിന്ന് 31 സിക്‌സറുകളാണ് സ്വന്തമനാക്കിയത്.

ടി-20 ചരിത്രത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് സെഞ്ച്വറി തികയ്ക്കുന്ന ആദ്യ ക്രിക്കറ്റ് താരം, ടി-20യില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ ഏറ്റവും കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍, ടി-20 യില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി തികക്കുന്ന മൂന്നാം താരം, മൂന്ന് ടി-20 സെഞ്ച്വറി നേട്ടം കുറിക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്നിങ്ങനെ തകര്‍പ്പന്‍ നേട്ടങ്ങളാണ് താരം നേടിയെടുത്തത്.

Content Highlight: Sanju Samson In Great Record Achievement

We use cookies to give you the best possible experience. Learn more