ഇന്ത്യയുടെ ആദ്യ ചോര വീഴ്ത്തി പ്രോട്ടിയാസ് കൊടുങ്കാറ്റ്; വെടിച്ചില്ല് ബാറ്റിങ്ങുമായി സഞ്ജു!
Sports News
ഇന്ത്യയുടെ ആദ്യ ചോര വീഴ്ത്തി പ്രോട്ടിയാസ് കൊടുങ്കാറ്റ്; വെടിച്ചില്ല് ബാറ്റിങ്ങുമായി സഞ്ജു!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 8th November 2024, 9:02 pm

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ടി-20 പരമ്പരയിലെ ആദ്യ മത്സരം ഡര്‍ബനില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗളിങ്ങാണ് തെരഞ്ഞെടുത്തത്. നിലവില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യ 5 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സാണ് നേടിയത്. ഓപ്പണര്‍ അഭിഷേക് ശര്‍മയേയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

മൂന്നാം ഓവര്‍ എറിയാനെത്തിയ ജെറാള്‍ഡ് കോഡ്‌സിയുടെ പന്തില്‍ ഉയര്‍ത്തിയടിച്ച അഭിഷേക് ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രത്തിന്റെ കയ്യിലാകുകയായിരുന്നു. ഒരു ഫോര്‍ അടക്കം ഏഴ് റണ്‍സിനാണ് താരം കൂടാരം കയറിയത്. മലയാളി ഓപ്പണര്‍ സഞ്ജു സാംസണ്‍ നിലവില്‍ 13 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 28 റണ്‍സ് നേടി ക്രീസില്‍ തുടരുകയാണ്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 6 പന്തില്‍ 14 റണ്‍സുമായും തുടരുകയാണ്.

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, രവി ബിഷ്ണോയി, ആവേശ് ഖാന്‍, വരുണ്‍ ചക്രവര്‍ത്തി

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍

റയാന്‍ റിക്കല്‍ട്ടണ്‍, ഏയ്ഡന്‍ മര്‍ക്രം (ക്യാപ്റ്റന്‍), ട്രിസ്റ്റണ്‍ സ്റ്റബ്സ്, ഹെന്റിക് ക്ലാസന്‍, ഡേവിഡ് മില്ലര്‍, പാട്രിക് ക്രൂഗര്‍, മാര്‍കോ യാന്‍സെന്‍, ആന്‍ഡില്‍ സിമെലെന്‍, ജെറാള്‍ഡ് കോട്സി, കേശവ് മഹാരാജ്, ഡോണാവന്‍ ഫെരേര, റീസ ഹെന്‍ഡ്രിക്സ്, എംബയോംസി പീറ്റര്‍,

 

Content Highlight: Sanju Samson In Good Performance Against South Africa