ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടി-20 മത്സരം രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ നിലവില്‍ ബാറ്റിങ് തെരഞ്ഞെടുത്തിരിക്കുകയാണ്. ഓപ്പണിങ്ങിന് ഇറങ്ങിയ സഞ്ജു മികച്ച തുടക്കമാണ് ടീമിന് നല്‍കിയത്. നിലവില്‍ ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സാണ് ഇന്ത്യ നേടിയത്.
രണ്ടാം ഓവറിനായി എത്തിയ ബംഗ്ലാദേശ് ബൗളര്‍ തസ്‌കിന്‍ അഹമ്മദിന്റെ അവസാന നാല് പന്തില്‍ തലങ്ങും വിലങ്ങും തുടര്‍ച്ചയായി ഫോര്‍ അടിച്ച് മിന്നും പ്രകടനം നടത്താന്‍ സഞ്ജുവിന് സാധിച്ചു. നിലവില്‍ 23 പന്തില്‍ രണ്ട് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 52* റണ്‍സാണ് സഞ്ജു നേടിയത്.
FIFTY off just 22 deliveries 💥
This has been an entertaining knock so far from Sanju Samson! 🔥🔥
എന്നാല്‍ മൂന്നാം ഓവറിന്റെ ആദ്യ പന്തില്‍ അഭിഷേക് ശര്‍മ തന്‍സിം ഹസന്റെ പന്തില്‍ പതിവ് രീതിയില്‍ തന്നെ പുറത്തായി. മെഹദി ഹസനാണ് അഭിഷേകിന്റെ ക്യാച്ച് പിടിച്ചത്. ശേഷം ഇറങ്ങിയ സൂര്യയും ഇടിവെട്ട് പ്രകടനമാണ് കാഴ്ചവെച്ചത് നിലവില്‍ 17 പന്തില്‍ 3 സിക്‌സും 5 ഫോറും ഉള്‍പ്പെടെ 41 റണ്‍സാണ് താരം നേടിയത്.