ഇത് 500നും മുകളിലുള്ള പൊന്നുവിലയുള്ള നേട്ടം; ചരിത്രനേട്ടത്തിൽ സഞ്ജു സാംസൺ
Cricket
ഇത് 500നും മുകളിലുള്ള പൊന്നുവിലയുള്ള നേട്ടം; ചരിത്രനേട്ടത്തിൽ സഞ്ജു സാംസൺ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 16th May 2024, 8:31 am

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വീണ്ടും തോല്‍വി. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് അഞ്ചു വിക്കറ്റുകള്‍ക്കാണ് രാജസ്ഥാനെ പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബ് 18.5 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

34 പന്തില്‍ 48 റണ്‍സ് നേടിയ റിയാന്‍ പരാഗും 19 പന്തില്‍ 28 റണ്‍സ് നേടി ആര്‍. അശ്വിനുമാണ് രാജസ്ഥാന്റെ ബാറ്റിങ് നിരയില്‍ മികച്ച പ്രകടനം നടത്തിയത്.

മത്സരത്തില്‍ നായകന്‍ സഞ്ജു 15 പന്തില്‍ 18 റണ്‍സാണ് നേടിയത്. മൂന്ന് ഫോറുകളാണ് രാജസ്ഥാന്‍ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്. നഥാന്‍ ഏലിയാസിന്റെ പന്തില്‍ രാഹുല്‍ ചഹറിന് നല്‍കിയാണ് സഞ്ജു പുറത്തായത്.

ഇതിന് പിന്നാലെ ഈ സീസണില്‍ 500 റണ്‍സ് എന്ന നേട്ടത്തിലേക്ക് സഞ്ജു നടന്നു കയറിയിരുന്നു. ഒപ്പം മറ്റൊരു നേട്ടവും രാജസ്ഥാന്‍ നായകന്‍ സ്വന്തമാക്കി. ഐ.പി.എല്ലില്‍ മൂന്നാം പൊസിഷനില്‍ ഇറങ്ങി 3000 റണ്‍സ് എന്ന പുതിയ നാഴികക്കല്ലിലേക്കും സഞ്ജു കാലെടുത്തുവെച്ചു. മൂന്നാം നമ്പറില്‍ 90 ഇന്നിങ്‌സില്‍ നിന്നും 3008 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ഈ നേട്ടത്തില്‍ ഒന്നാമത് ഉള്ളത് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയാണ്.

ഐ.പി.എല്ലില്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം, ഇന്നിങ്‌സ്, റണ്‍സ് എന്നീ ക്രമത്തില്‍

സുരേഷ് റെയ്‌ന-171-4934

സഞ്ജു സാംസണ്‍-90-3008*

വിരാട് കോഹ്ലി-58-2188

എ.ബി ഡിവില്ലിയേഴ്‌സ്-58-2188

മനീഷ് പാണ്ടെ-77-1942

അതേസമയം രാജസ്ഥാന്‍ പ്ലേയ് ഓഫിന് നേരത്തെ യോഗ്യത നേടിയിരുന്നു. നിലവില്‍ 13 മത്സരങ്ങളില്‍ നിന്നും എട്ടു വിജയവും അഞ്ചു തോല്‍വിയും അടക്കം 16 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍. മെയ് 19ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് രാജസ്ഥാന്റെ അവസാന മത്സരം. ബര്‍സാപുര സ്റ്റേഡിയമാണ് വേദി.

Content Highlight: Sanju Samson have reached a new Milestone in IPL