| Saturday, 22nd June 2024, 1:33 pm

സെമി ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യയ്‌ക്കൊപ്പം സഞ്ജു; മോശം ഫോമിലുള്ള ആ താരത്തെ മാറ്റുമെന്ന് റിപ്പോര്‍ട്ട്!

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പില്‍ ആവേശകരമായ സൂപ്പര്‍ 8പോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി അറിയാതെയാണ് ഇന്ത്യ സൂപ്പര്‍ 8ലേക്ക് മുന്നേറിയത്. അയര്‍ലാന്‍ഡ്, പാകിസ്ഥാന്‍, യു.എസ്.എ എന്നീ ടീമുകളെയാണ് ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ പരാജയപ്പെടുത്തിയത്. കാനഡയ്ക്കെതിരെയുള്ള മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ സൂപ്പര്‍ 8ല്‍ നടന്ന ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 47 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ തുടങ്ങിയത്. സൂപ്പര്‍ 8ല്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെയാണ് രോഹിത് ശര്‍മയും സംഘവും ഇറങ്ങുന്നത്. സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം.

Also Read: അത് വിഷമിപ്പിച്ചു; ആ വീഡിയോക്ക് വന്ന കമന്റിലൂടെ ഞാന്‍ എത്ര മോശം നടനാകുമെന്ന് മനസിലായി: റോഷന്‍ മാത്യു

ഇതോടെ ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ഒരു മത്സരത്തിലും കളിക്കാന്‍ സാധിക്കാത്ത മലയാളി താരം സഞ്ജു സാംസണും ഇന്ന് നടക്കുന്ന മത്സരത്തില്‍ ഇറങ്ങാന്‍ സാധ്യതകള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നത്. മിഡില്‍ ഓര്‍ഡറില്‍ കളിക്കുന്ന ശിവം ദുബെയ്ക്ക് പകരം സഞ്ജുവിനെ ഇലവനില്‍ ഉള്‍പ്പെടുത്തുമെന്നാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.

ലോകകപ്പിലെ ഇതുവരെയുള്ള മത്സരങ്ങളില്‍ മോശം ഫോമിലാണ് ശിവം ദുബെ തുടരുന്നത്. അതുകൊണ്ട് തന്നെ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ താരത്തിന് പ്ലേയിങ് ഇലവനിലെ സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. നാല് മത്സരങ്ങളില്‍ നിന്ന് 83 സ്‌ട്രൈക്ക് റേറ്റില്‍ 44 റണ്‍സാണ് ശിവം സ്വന്തമാക്കിയത്. 53 പന്തുകള്‍ നേരിട്ട് രണ്ട് സിക്സറുകള്‍ മാത്രമാണ് ദുബെ നേടിയത്.

അതേസമയം ബംഗ്ലാദേശിനോടുള്ള മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ടീമിന്റെ നെറ്റ് പ്രാക്ടീസ് സെക്ഷനില്‍ സഞ്ജുവും രോഹിത്തും വിരാടും ബാറ്റ് ചെയ്തിരുന്നു. നിലില്‍ സൂപ്പര്‍ 8ലെ എ ഗ്രൂപ്പല്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ആദ്യ സ്ഥാനത്ത് ഓസ്ടട്രേലിയ ഒരു മത്സരം വിജയിച്ച് +2.471 എന്ന നെറ്റ് റണ്‍ റേറ്റിലാണ്. ഇന്ത്യയ്ക്ക് +2.350 പോയിന്റാണ് ഉള്ളത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിച്ചാല്‍ ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ ടീമിന് കഴിയും.

Content Highlight: Sanju Samson Have chance to play in the upcoming match against Bangladesh

We use cookies to give you the best possible experience. Learn more