അടുത്ത മാസം ആരംഭിക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഒരുക്കത്തിലാണ് ഇന്ത്യ. അടുത്തിലെ അവസാനിച്ച ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ പരാജയപ്പെട്ടതും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനല്‍ സ്വപ്‌നങ്ങള്‍ തകര്‍ന്നതും ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു. എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ വിജയം ലക്ഷ്യം വെച്ചാണ് ഇന്ത്യ ഇറങ്ങുന്നത്.
എന്നാല്‍ ക്രിക്കറ്റ് ആരാധകര്‍ ഏറെ ഉറ്റുനോക്കുന്നതാണ് ടൂര്‍ണമെന്റില്‍ ആരാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റോളില്‍ എത്തുന്നത് എന്ന്. സൂപ്പര്‍ താരങ്ങളായ സഞ്ജു സാംസണ്‍, കെ.എല്‍ രാഹുല്‍, റിഷബ് പന്ത് എന്നിവരാണ് നിലവില്‍ ഓപ്ഷനില്‍ ഉള്ളവര്‍ എന്നാല്‍ ആരെ തെരഞ്ഞെടുക്കുമെന്നതിന് ഇതുവരെ വ്യക്തതയില്ല.
പക്ഷെ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഫസ്റ്റ് ചേയിസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ രാഹുലാകാനാണ് സാധ്യതയെന്നാണ്. ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു വാര്‍ത്താ സോഴ്‌സിലൂടെയാണ് ഇക്കാര്യം അറിയുന്നത്. നാഷണല്‍ സെലക്ടേഴ്‌സ് ചാമ്പ്യന്‍സ് ട്രോഫിയില്‍ രാഹുലിനൊപ്പം പോകുമെന്നും വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ താരത്തിന് വിശ്രമം അനുവദിക്കുമെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ട്.
എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ മറ്റൊരു പ്രധാന ഓപ്ഷനായ റിഷബ് പന്ത് കെ.എല്‍. രാഹുലിന്റെ ബാക് അപ് ഓപ്ഷനാകാനുള്ള സാധ്യതയാണ് ഉള്ളത്.
പുറത്ത് വന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയ്ക്ക് ഇനി മുന്നിലുള്ള ഇംഗ്ലണ്ട് പര്യടനത്തില്‍ സഞ്ജു സാംസണ്‍ തന്നെയാകും ഫസ്റ്റ് ഓപ്ഷന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ ചാമ്പ്യന്‍സ് ട്രോഫിയിലേക്കുള്ള താരത്തിന്റെ വഴികള്‍ തുറന്നേക്കുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരും അഭിപ്രായപ്പെടുന്നത്.
ഏകദിനത്തില്‍ കളിച്ച 14 ഇന്നിങ്സില്‍ നിന്നും 56.66 എന്ന മികച്ച ശരാശരിയിലും 99.60 സ്ട്രൈക്ക് റേറ്റിലും 510 റണ്‍സാണ് സഞ്ജുവിന്റെ പേരിലുള്ളത്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും താരം കുറിച്ചിട്ടുണ്ട്.
അതേസമയം റിഷബ് പന്താകട്ടെ 27 ഇന്നിങ്സില്‍ നിന്നും 33.50 ശരാശരിയില്‍ 871 റണ്‍സാണ് നേടിയത്. ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും ഏകദിനത്തില്‍ പന്ത് സ്വന്തമാക്കിയിട്ടുണ്ട്.
Content Highlight: Sanju Samson Have Big Setback In Champions Trophy