| Thursday, 19th April 2018, 10:08 am

സഞ്ജു ഇല്ലാതായാല്‍ തീരുന്ന രാജസ്ഥാന്‍; ടീമിന്റെ ആകെ സ്‌കോറിന്റെ 40 ശതമാനവും സഞ്ജുവിന്റെ ബാറ്റില്‍ നിന്ന്

സ്പോര്‍ട്സ് ഡെസ്‌ക്

ന്യുദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ മലയാളി പ്രതീക്ഷയാണ് വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനുമായ സഞ്ജു വി സാംസണ്‍. രണ്ട് വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് ലീഗില്‍ തിരികെയെത്തിയ രാജസ്ഥാന്‍ എട്ട് കോടി രൂപയ്ക്കാണ് വെടിക്കെട്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനെ സ്വന്തമാക്കിയത്. ഇപ്പോഴിതാ കുട്ടിക്രിക്കറ്റിന്റെ വലിയ ഗോദയിലേക്ക് രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ രാജസ്ഥാന്‍ റോയല്‍സിന്റെ കപ്പിത്താനായി മാറിയിരിക്കുകയാണ് ഈ മലയാളി താരം.

മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയവുമായി മുന്നേറുന്ന രാജസ്ഥാന്‍ ടീം ഇതുവരെ കണ്ടെത്തിയത് 470 റണ്‍സാണെങ്കില്‍ ഇതില്‍ 178 റണ്‍സും പിറന്നത് സഞ്ജുവിന്റെ ബാറ്റില്‍ നിന്നാണ്. അതായത് ടീമിന്റെ ആകെ സ്‌കോറിന്റെ 40 ശതമാനം.


Read Also : ‘പറന്നു പിടിച്ച് റസ്സല്‍’; വായുവില്‍ ഉയര്‍ന്നു ചാടി സൂപ്പര്‍ ക്യാച്ചുമായി റസ്സല്‍; രാജസ്ഥാനെതിരെ കൊല്‍ക്കത്തയ്ക്ക് 161 റണ്‍ വിജയലക്ഷ്യം


മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നായി 94 റണ്‍സ് നേടിയ നായകന്‍ രഹാനെയാണ് രാജസ്ഥാന്റെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമത്. ബംഗളൂരുവിനെതിരായ മത്സരത്തില്‍ പുറത്താകാതെ നേടിയ 92 റണ്‍സാണ് സഞ്ജുവിന്റെ ഇതുവരെയുള്ള ഇന്നിങ്‌സുകളിലെ ഹൈലൈറ്റ്.


Read Also : വിഷുവെടിക്കെട്ട്; ഓറഞ്ച് ക്യാപ് കൈക്കലാക്കിയ സജ്ഞുവിന്റെ മാസ്മരിക പ്രകടനം (വീഡിയോ കാണാം)


കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത 7 വിക്കറ്റിനാമ് ജയിച്ചത്. ആദ്യം ബാറ്റുചെയ്ത രാജസ്ഥാന്‍ ഉയര്‍ത്തിയ 161 റണ്ണിന്റെ വിജയലക്ഷ്യം കൊല്‍ക്കത്ത 7 ബോളുകള്‍ ബാക്കി നില്‍ക്കെയാണ് മറികടന്നത്.

നേരത്തെ ശക്തരായ ബാംഗ്ലൂരുവിനെതിരെ രാജസ്ഥന്‍ റോയല്‍സ് ജയിച്ചത് സഞ്ജു സാംസണിന്റെ മാസ്മരിക ബാറ്റിങ്ങ് പ്രകടനത്തിന്റെ ബലത്തിലായിരുന്നു. അര്‍ധസെഞ്ച്വറി നേടിയ സഞ്ജുവിന്റെ ചിറകിലേറി രാജസ്ഥാന്‍ പടുത്തുയര്‍ത്തിയ 218 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരുവിന് നിശ്ചിത 20 ഓവറില്‍ 198 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. 45 പന്തില്‍ 92 റണ്‍സ് അടിച്ചെടുത്ത സഞ്ജുവാണ് കളിയിലെ താരമായത്.

19 പന്തില്‍ 36 റണ്ണുമായി മികച്ച ഇന്നിങ്സിലേക്ക് നീങ്ങവേ രഹാനയെ ദിനേഷ് കാര്‍ത്തിക് മികച്ച നീക്കത്തിലൂടെ പുറത്താക്കുകയായിരുന്നു. പിന്നാലെയെത്തിയ സഞ്ജു സാംസണും കാര്യമായി സംഭാവന ചെയ്യാതെ മടങ്ങുകയും ചെയ്തു. 7 പന്തില്‍ 7 റണ്ണമായി നില്‍ക്കവേ ശിവം മവിയുടെ പന്തില്‍ കുല്‍ദീപിനു ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്. ഇതോടെ സഞ്ജു മികവ് കാട്ടിയില്ലെങ്കില്‍ ടീം തളര്‍ന്നു പോകുന്നു എന്ന ആരോപണത്തിന് ശക്തികൂട്ടുന്നു.

കോഴ വിവാദത്തെത്തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സിന് പുറത്തിരിക്കേണ്ടി വന്ന കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് വേണ്ടിയാണ് സജ്ഞു കളിച്ചത്. കഴിഞ്ഞ കൊല്ലം തന്റെ ആദ്യ ഐ.പി.എല്‍ സെഞ്ചുറിയും താരം സ്വന്തമാക്കിയിരുന്നു.

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക

We use cookies to give you the best possible experience. Learn more