Ipl 2020
ഇന്നലെ ദേവ്ദത്ത്, ഇന്ന് സഞ്ജു; ചെന്നൈയ്‌ക്കെതിരെ തകര്‍ത്തടിച്ച് സഞ്ജു സാംസണ്‍, 19 പന്തില്‍ അര്‍ധസെഞ്ച്വറി
സ്പോര്‍ട്സ് ഡെസ്‌ക്
2020 Sep 22, 02:54 pm
Tuesday, 22nd September 2020, 8:24 pm

ദുബായ്: ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിനെതിരായ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണിന് അര്‍ധസെഞ്ച്വറി. 19 പന്തിലാണ് സഞ്ജു അര്‍ധസെഞ്ച്വറി തികച്ചത്.

വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് ഏഴ് സിക്‌സും ഒരു ഫോറുമാണ് ഇതുവരെ പിറന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് പത്തോവറില്‍ ഒരു വിക്കറ്റിന് 126 റണ്‍സെടുത്തിട്ടുണ്ട്.

73 റണ്‍സുമായി സഞ്ജുവും 46 റണ്‍സുമായി സ്റ്റീവ് സ്മിത്തുമാണ് ക്രീസില്‍.

ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മറ്റൊരു മലയാളിതാരമായ ദേവ്ദത്ത് പടിക്കല്‍ അര്‍ധസെഞ്ച്വറി നേടിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sanju Samson Chennai Super Kings Rajastan Royals IPL 2020