ധോണിക്കും യുവരാജിനും ഇനി സഞ്ജുവിന്റെ പിറകിൽ നിൽക്കാം; ഇതിഹാസങ്ങളെ വീഴ്ത്തി സഞ്ജുവിന്റെ കുതിപ്പ്
Cricket
ധോണിക്കും യുവരാജിനും ഇനി സഞ്ജുവിന്റെ പിറകിൽ നിൽക്കാം; ഇതിഹാസങ്ങളെ വീഴ്ത്തി സഞ്ജുവിന്റെ കുതിപ്പ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 28th April 2024, 1:42 pm

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വീണ്ടും വിജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ ഏഴ് വിക്കറ്റുകള്‍ക്കാണ് സഞ്ജുവും കൂട്ടരും പരാജയപ്പെടുത്തിയത്.

ലഖ്നൗവിന്റെ തട്ടകമായ ഏകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹോം ടീം 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 19 ഓവറില്‍ ഏഴ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

നായകന്‍ സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തിലൂടെയായിരുന്നു രാജസ്ഥാന്‍ വിജയം സ്വന്തമാക്കിയത്. 33 പന്തില്‍ പുറത്താവാതെ 71 റണ്‍സാണ് സഞ്ജു നേടിയത്. ഏഴു ഫോറുകളും നാലുകൂറ്റന്‍ ഫിക്സുകളും ആണ് മലയാളി താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു അവിസ്മരണീയ നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ ഒരു ഏറ്റവും കൂടുതല്‍ തവണ 200 സ്‌ട്രൈക്ക് റേറ്റില്‍ ടോപ് സ്‌കോറര്‍ ആവുന്ന നാലാമത്തെ താരം എന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്. അഞ്ച് തവണ ഈ നേട്ടം സ്വന്തമാക്കിയ ഇഷാന്‍ കിഷന്‍, എം. എസ് ധോണി, യുവരാജ് സിങ് എന്നിവരെ മറികടന്നു കൊണ്ടായിരുന്നു സഞ്ജുവിന്റെ മുന്നേറ്റം.

ഐ.പി.എല്ലില്‍ ഒരു ഏറ്റവും കൂടുതല്‍ തവണ 200 സ്‌ട്രൈക്ക് റേറ്റില്‍ ടോപ് സ്‌കോറര്‍ ആവുന്ന താരം, മത്സരങ്ങളുടെ എണ്ണം എന്നീ ക്രമത്തില്‍

യൂസഫ് പത്താന്‍-8

വീരേന്ദ്രര്‍ സെവാഗ്-8

റിഷബ് പന്ത്-7

സഞ്ജു സാംസണ്‍-6*

ഇഷാന്‍ കിഷന്‍-5

യുവരാജ് സിങ്-5

എം.എസ് ധോണി-5

നിലവില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്നും ഒരു തോല്‍വിയും എട്ട് വിജയവും അടക്കം 16 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് രാജസ്ഥാന്‍.

മെയ് രണ്ടിന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് സഞ്ജുവിന്റെയും കൂട്ടരുടെയും അടുത്ത മത്സരം. ഹൈദരാബാദിന്റെ തട്ടകമായ രാജീവ് ഗാന്ധി സ്റ്റേഡിയമാണ് വേദി.

Content Highlight: Sanju Samson create a new record