മുംബൈ: ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന് റോയല്‍സ് മത്സരത്തില്‍ മാസ്മരിക ക്യച്ചുമായി സഞ്ജു സാംസണ്. ബെന്‍സ്റ്റോക്സ് എറിഞ്ഞ അവസാന ഓവറില്‍ അഞ്ചാം പന്ത് ഹാര്‍ദ്ദിക്ക് ഉയര്‍ത്തി അടിക്കുകയായിരുന്നു. ബൗണ്ടറി ലൈനിലുണ്ടായിരുന്ന സഞ്ജു ഓടി വന്ന് ഒരുമുഴുനീള ഡൈവിലൂടെ പന്ത് കൈപിടിയിലൊതുക്കുകയായിരുന്നു. 20 പന്തില്‍ നിന്നും 36 റണ്‍സുമായി തകര്‍പ്പന്‍ ഫോമിലുള്ള ഹാര്‍ദ്ദിക്ക് സിക്സിനു വേണ്ടി ഉയര്‍ത്തിയടിച്ച പന്താണ് സഞ്ജു കൈപിടിയിലൊതുക്കിയത്.
Read Also : തകര്‍പ്പന്‍ സെഞ്ചുറിയുമായി റായിഡു; ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് 8 വികറ്റ് ജയം
പോയിന്റ് പട്ടികയില്‍ ആദ്യ നാലിലെത്താനുള്ള നിര്‍ണായക പോരില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന് റോയല്‍സിന് 169 റണ്‍സാണ് വിജയലക്ഷ്യം.
20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടുകയായിരുന്നു. 36 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിംഗാണ് മുംബൈ സ്കോര്‍ 150 കടക്കുവാന്‍ സഹായിച്ചത്.
മുംബൈ ഹോം സ്റ്റേഡിയമായ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി രാജസ്ഥാന് ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. പട്ടികയില്‍ ഇതുവരെ 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇരു ടീമുകള്‍ക്കും പത്ത് പോയിന്റ് വീതമാണുള്ളത്.
ഇന്ന് ജയിക്കുന്ന ടീമിന് നാലാം സ്ഥാനത്തേക്കുള്ള വാതില്‍ തുറക്കും. 12 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുള്ള കൊല്‍ക്കത്തയാണ് നിലവില്‍ നാലാം സ്ഥാനത്ത്. സൂര്യകുമാര്‍ യാദവും, എവിന്‍ ലൂയിസുമാണ് മുംബൈക്കായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുന്നത്. ആദ്യ ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റൊന്നും പോകാതെ 15 റണ്‍സാണ് മുംബൈയുടെ സ്കോര്‍.