2024 ഐ.പി.എല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് ആദ്യ തോല്‍വി. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് മൂന്ന് വിക്കറ്റുകള്‍ക്കാണ് രാജസ്ഥാനെ പരാജയപ്പെടുത്തിയത്.
മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് രാജസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം
മറികടക്കുകയായിരുന്നു.
#GTKarshe ⚡ pic.twitter.com/FYjxoRkGtV
— Gujarat Titans (@gujarat_titans) April 10, 2024
മത്സരം പരാജയപ്പെട്ടെങ്കിലും ഒരു അവിസ്മരണീയമായ നേട്ടമാണ് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ സ്വന്തം പേരില്‍ കുറിച്ചത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ രാജസ്ഥാന്‍ ഒപ്പം സഞ്ജു സാംസന്റെ 50 ഐ.പി.എല്‍ മത്സരമായിരുന്നു ഇത്.
Skipper Sanju Samson. 🔥💗 pic.twitter.com/uYnJrGAOIr
— Rajasthan Royals (@rajasthanroyals) April 10, 2024
തന്റെ 50ാം മത്സരത്തില്‍ മിന്നും പ്രകടനം രാജസ്ഥാന് വേണ്ടി സഞ്ജു നടത്തിയത്. 38 പന്തില്‍ പുറത്താവാതെ 68 റണ്‍സ് നേടികൊണ്ടായിരുന്നു സഞ്ജു കരുത്തുകാട്ടിയത്. 178.95 പ്രഹരശേഷിയില്‍ ഏഴ് ഫോറുകളും രണ്ട് സിക്‌സുകളുമാണ് മലയാളി താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് സഞ്ജുവിനെ തേടിയെത്തിയത്. ഐ.പി.എല്ലില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ 50ാം മത്സരം കളിക്കുന്ന ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്.
Who said it stopped raining? Chettan didn’t 🔥 pic.twitter.com/8wO2Jm8X2F
— Rajasthan Royals (@rajasthanroyals) April 10, 2024
ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് രോഹിത് ശര്‍മ ആയിരുന്നു. 2016 ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയുള്ള മത്സരത്തില്‍ 48 പന്തില്‍ 65 റൺസായിരുന്നു മുംബൈ ഇന്ത്യന്‍സിനായി ക്യാപ്റ്റന്‍ എന്ന നിലയില്‍ 50ാം മല്‍സരത്തില്‍ രോഹിത് നേടിയത്. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സഞ്ജു ഈ റെക്കോഡ് തിരുത്തിക്കുറിച്ചത്.
ഐ.പി.എല്ലില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ 50 മത്സരത്തില്‍ ഉയര്‍ന്ന സ്‌കോര്‍ നേടിയ താരം, റണ്‍സ്, ടീം, എതിര്‍ ടീം വര്‍ഷം എന്നീ ക്രമത്തില്‍
സഞ്ജു സാംസണ്‍-രാജസ്ഥാന്‍ റോയല്‍സ്-68- ഗുജറാത്ത് ടൈറ്റന്‍സ്- 2024
രോഹിത് ശര്‍മ- മുംബൈ ഇന്ത്യന്‍സ്- 65 ദല്‍ഹി ക്യാപ്പിറ്റല്‍സ്-2016
ഗൗതം ഗംഭീര്‍- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- 59 റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു- 2013
ഡേവിഡ് വാര്‍ണര്‍-സൺറൈസേഴ്‌സ് ഹൈദരാബാദ്- 45- ദല്‍ഹി ക്യാപ്പിറ്റല്‍സ്-2021
അതേസമയം ഗുജറാത്തിനോട് പരാജയപ്പെട്ടെങ്കിലും അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് വിജയവും ഒരു തോല്‍വിയുമായി എട്ട് പോയിന്റോടെ ഒന്നാം സ്ഥാനത്ത് തന്നെയാണ് സഞ്ജുവും കൂട്ടരും. ഏപ്രില്‍ 13ന് പഞ്ചാബ് കിങ്സിനെതിരെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ അടുത്ത മത്സരം. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ മഹാരാജ യാദവീന്ദ്ര സിങ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Content Highlight: Sanju Samson break Rohit sharma record in IPL