ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടി-20 മത്സരം രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ നിലവില്‍ ബാറ്റിങ് തെരഞ്ഞെടുത്തിരിക്കുകയാണ്. ഓപ്പണിങ്ങിന് ഇറങ്ങിയ സഞ്ജു മികച്ച തുടക്കമാണ് ടീമിന് നല്‍കിയത്. നിലവില്‍ 10 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് ഇന്ത്യ നേടിയത്.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാന്‍ ഇന്ത്യക്ക് സാധിച്ചിരിക്കുകയാണ്. ടി-20യില്‍ ഇന്ത്യയുടെ വേഗതയേറിയ നൂറ് റണ്‍സ് പൂര്‍ത്തിയാക്കാനാണ് ഇന്ത്യക്ക് സാധിച്ചത്.
ഇന്ത്യയുടെ വേഗതയേറിയ നൂറ് റണ്‍സിന് എടുത്ത ഓവര്‍, എതിരാളി, വേദി, വര്‍ഷം
രണ്ടാം ഓവറിനായി എത്തിയ ബംഗ്ലാദേശ് ബൗളര്‍ തസ്‌കിന്‍ അഹമ്മദിന്റെ അവസാന നാല് പന്തില്‍ തലങ്ങും വിലങ്ങും തുടര്‍ച്ചയായി ഫോര്‍ അടിച്ച് സഞ്ജു തുടങ്ങിയത്. പിന്നീട് റാഷിദ് ഹൊസൈന്റെ ഓവറില്‍ അഞ്ച് സിക്‌സര്‍ തുടര്‍ച്ചയായി അടിച്ച് താണ്ഡവമാടി കലിപ്പ് തീര്‍ക്കുകയായിരുന്നു സഞ്ജു. ടി-20യിലെ വമ്പന്‍ തിരിച്ചുവരവാണ് സഞ്ജു നടത്തിയത്.
നിലവില്‍ 37 പന്തില്‍ എട്ട് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 95* റണ്‍സാണ് സഞ്ജു നേടിയത്.
മത്സരത്തിലെ മൂന്നാം ഓവറില്‍ അഭിഷേക് ശര്‍മ നാല് റണ്‍സിന് തന്‍സിം ഹസന്റെ ഇരയായപ്പോള്‍ ശേഷം ഇറങ്ങിയ സൂര്യയും ഇടിവെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്. നിലവില്‍ 27 പന്തില്‍ 5 സിക്‌സും 6 ഫോറും ഉള്‍പ്പെടെ 61 റണ്‍സാണ് താരം നേടിയത്.