| Saturday, 4th May 2024, 3:41 pm

കൊടുങ്കാറ്റായി സഞ്ജു, ഇടിമിന്നലായി ബട്‌ലര്‍; അടിച്ചുകയറിയത് ഒരുത്തനും തൊടാന്‍ പറ്റാത്ത ലിസ്റ്റില്‍!

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.പി.എല്‍ പതിന്‍ മടങ്ങ് ആവേശത്തോടെ മുന്നോട്ട് നീങ്ങുകയാണ്. നിലവില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാസ്ഥാന്‍ റോയല്‍സാണ് പോയിന്റ് പട്ടികയില്‍ മുന്നിലുള്ളത്. 10 മത്സരങ്ങലില്‍ നിന്ന് എട്ട് വിജയവുമായി 16 പോയിന്റാണ് രാജസ്ഥാനുള്ളത്.

ഐ.പി.എല്ലില്‍ മികച്ച പ്രകടനമാണ് സഞ്ജു കാഴ്ചവെക്കുന്നതും. ഇതോടെ 2024 സീസണില്‍ ഒരു തകര്‍പ്പന്‍ നേട്ടമാണ് താരം സ്വന്തമാക്കിയത്.

2024 ഐ.പി.എല്ലില്‍ ടീം ജയിച്ച മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റര്‍മാരില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണാണ് ഒന്നാമത്. രാജസ്ഥാന്‍ ജയിച്ച എട്ട് മത്സരങ്ങളില്‍ 63.40 ശരാശരിയില്‍ 317 റണ്‍സാണ് സഞ്ജു അടിച്ച് കൂട്ടിയത്. 157.71 സ്‌ട്രൈക്ക് റേറ്റിലാണ് മൂന്നാം നമ്പറില്‍ ഇറങ്ങി സഞ്ജു മിന്നും പ്രകടനം കാഴ്ചവെച്ചത്.

ഈ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുള്ളത് രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറാണ്. താരം വിജയിച്ച എട്ട് കളികളില്‍ ഏഴെണ്ണത്തിലാണ് ബട്‌ലര്‍ കളത്തില്‍ ഇറങ്ങിയത്. ഈ മത്സരങ്ങളില്‍ 62.20 ശരാശരിയില്‍ 311 റണ്‍സാണ് ബട്‌ലര്‍ നേടിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും എതിരെ ബട്‌ലര്‍ തകര്‍പ്പന്‍ നേടിയ സെഞ്ച്വറിയും നേടിയിരുന്നു.

2024 ഐ.പി.എല്ലില്‍ വിജയിച്ച മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം, റണ്‍സ്

സഞ്ജു സാംസണ്‍ – 317*

ജോസ് ബട്‌ലര്‍ – 311

ഫില്‍ സാള്‍ട്ട് – 307

ട്രാവിസ് ഹെഡ് – 305

കഴിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഒരു റണ്‍സിനാണ് രാജസ്ഥാനെ പരാജയപ്പെട്ടത്.

ഹൈദരാബാദിന്റെ തട്ടകമായ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹോം ടീം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് ആണ് നേടിയത്. എന്നാല്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സില്‍ എത്താനെ സാധിച്ചുള്ളൂ.

Content highlight: Sanju Samson And Jos Buttler In Record Achievement

We use cookies to give you the best possible experience. Learn more